പ്രകടനപത്രികയില്‍ നിന്ന് പ്രവര്‍ത്തനത്തിലേക്ക്; ഇടതുപക്ഷ ഭരണത്തിന്റെ പത്ത് വര്‍ഷം

Wait 5 sec.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലെ വികസനം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷിയായത്. പ്രകടനപത്രികയിൽ രേഖപ്പെടുത്തിയ ഓരോ വാ​ഗ്ദാനങ്ങളും നടപ്പിലാക്കാൻ എൽഡിഎഫിന് കഴിഞ്ഞു. എന്നാൽ 2011-2016 കാലഘട്ടത്തിൽ പ്രകടന പത്രിക വെറും തെരഞ്ഞെടുപ്പ് അഭ്യാസത്തിന് ഉത്തമ ഉദാഹരണമാണ്. 2011-16 കാലഘട്ടം വാഗ്ദാനങ്ങള്‍ നടപ്പാകാതെ കടലാസിലൊതുങ്ങിയ കാലമാണ്. അന്നത്തെ ഭരണകാലത്ത് കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും പാതിവഴിയില്‍ നിലച്ച നിലയിലായിരുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ പോലുള്ള പദ്ധതികള്‍ മുന്നോട്ട് നീങ്ങിയതുമില്ല. വികസനത്തിന് പകരം ഭരണസ്തംഭനവും വിവാദങ്ങളും പ്രാധാന്യം നേടിയ കാലഘട്ടമായിരുന്നു അത്.അതേസമയം, 2016-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പ്രകടനപത്രികകളുടെ സ്വഭാവത്തില്‍ തന്നെ മാറ്റമുണ്ടായി. വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ പ്രധാന മാനദണ്ഡമായി മാറി.2016-ലെ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണം നടപ്പിലാക്കി, 2021-ലെ 900 വാഗ്ദാനങ്ങള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.The post പ്രകടനപത്രികയില്‍ നിന്ന് പ്രവര്‍ത്തനത്തിലേക്ക്; ഇടതുപക്ഷ ഭരണത്തിന്റെ പത്ത് വര്‍ഷം appeared first on Kairali News | Kairali News Live.