ഇറാൻ വെടിനിർത്തൽആവശ്യപ്പെട്ടെന്ന അവകാശവാദവുമായി ട്രംപ്

Wait 5 sec.

ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടുവെന്ന അവകാശവാദവുമായി യു എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാൽ ഹോർമൂസ് കടലിടുക്ക് തുറന്നതിന് ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ഹോർമൂസ് കടലിടുക്ക് ഇനിയും തുറന്നില്ലെങ്കിൽ ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലെ പോസ്റ്റിലൂടെ പറഞ്ഞു.‘ഇറാൻ്റെ പരമോന്നത നേതാവ് വെടിർത്താനായി ആവശ്യപ്പെട്ടു. ഹോർമൂസ് കടലിടുക്ക് തുറന്നാൽ ഞങ്ങളാ ആവശ്യം പരിഗണിക്കുന്നതായിരിക്കും. അതുവരെ ഇറാനെതിരെയുള്ള ആക്രമണം തുടർന്നുകൊണ്ടേയിരിക്കും.’ ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിൻ്റെ അവകാശവാദത്തെ സ്ഥിരീകരിച്ച് ഇറാൻ ഇതുവരെയും രംഗത്തെത്തിയിട്ടില്ല.ALSO READ: മനുഷ്യൻ വീണ്ടും അമ്പിളിമാമന്റെ അടുത്തേയ്ക്ക്; ആർട്ടെമിസ്-II ദൗത്യം നാളെ പുതിയ നിയമങ്ങള്‍ പിന്തുടരുന്നവർക്ക് ഹോർമൂസ് കടലിടുക്ക് തുറന്നു കൊടുക്കില്ലെന്ന ഇറാൻ രാജ്യ സുരക്ഷാ കമ്മീഷൻ തലവൻ ഇബ്രാഹിം അസീസിയുടെ പ്രസ്താവന വന്നതിന് ശേഷമാണ് ട്രംപ് ഇപ്പോള്‍ പ്രതികരിച്ചത്. അതേസമയം, അമേരിക്കയുടെ ആക്രമണത്തിൻ്റെ ആഘാതത്തിൽ നിന്ന് ഇറാനിന് തിരികെ കയറിവരാൻ 15 മുതൽ 20 വർഷം വരെയെടുക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.The post ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി ട്രംപ് appeared first on Kairali News | Kairali News Live.