കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലെ വികസനം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷിയായത്. പ്രകടനപത്രികയിൽ രേഖപ്പെടുത്തിയ ഓരോ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ എൽഡിഎഫിന് കഴിഞ്ഞു. എന്നാൽ 2011-2016 കാലഘട്ടത്തിൽ പ്രകടന പത്രിക വെറും തെരഞ്ഞെടുപ്പ് അഭ്യാസത്തിന് ഉത്തമ ഉദാഹരണമാണ്. 2011-16 കാലഘട്ടം വാഗ്ദാനങ്ങള്‍ നടപ്പാകാതെ കടലാസിലൊതുങ്ങിയ കാലമാണ്. അന്നത്തെ ഭരണകാലത്ത് കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും പാതിവഴിയില്‍ നിലച്ച നിലയിലായിരുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ പോലുള്ള പദ്ധതികള്‍ മുന്നോട്ട് നീങ്ങിയതുമില്ല. വികസനത്തിന് പകരം ഭരണസ്തംഭനവും വിവാദങ്ങളും പ്രാധാന്യം നേടിയ കാലഘട്ടമായിരുന്നു അത്. അതേസമയം, 2016-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പ്രകടനപത്രികകളുടെ സ്വഭാവത്തില്‍ തന്നെ മാറ്റമുണ്ടായി. വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ പ്രധാന മാനദണ്ഡമായി മാറി.2016-ലെ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണം നടപ്പിലാക്കി, 2021-ലെ 900 വാഗ്ദാനങ്ങള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.Also read : എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം; ഭൂരിഭാഗം ഒഴിഞ്ഞ കസേരകൾ, കേന്ദ്ര പ്രതിരോധ മന്ത്രി പങ്കെടുത്ത സമ്മേളനത്തിൽ ആളില്ല മുമ്പ് മുടങ്ങിയ നിലയിലായിരുന്ന ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, കെ-ഫോണ്‍ തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയതോടെ സംസ്ഥാനത്ത് വികസനത്തിന് പുതിയ വേഗത കൈവന്നു. ലൈഫ് മിഷന്‍ വഴി ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മിച്ചു, ഹൈടെക് സ്കൂളുകളും ആധുനിക ആശുപത്രികളും സ്ഥാപിച്ചതും സാമൂഹിക വികസന രംഗത്തെ പ്രധാന നേട്ടങ്ങളായി. ഓരോ വര്‍ഷവും പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് സംവിധാനവും പുതിയ രാഷ്ട്രീയ സംസ്കാരമായി മാറി. The post പ്രകടനപത്രികയില് നിന്ന് പ്രവര്ത്തനത്തിലേക്ക്; ഇടതുപക്ഷ ഭരണത്തിന്റെ പത്ത് വര്ഷം appeared first on Kairali News | Kairali News Live.