താരരാജാക്കന്മാർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Wait 5 sec.

മമ്മൂട്ടി-മോഹൻലാൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി അറിയിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഏപ്രിൽ 23-ന് നിശ്ചയിച്ചിരുന്ന റിലീസ് അപ്രതീക്ഷിതമായ ചില സാങ്കേതിക പ്രതിസന്ധികളെത്തുടർന്നാണ് മെയ് മാസത്തിലേക്ക് മാറ്റിയത്. ഇക്കാര്യം നിർമ്മാതാവ് ആന്റോ ജോസഫും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് പതിനെട്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയുടെ രണ്ട് ഇതിഹാസങ്ങൾ ഒരുമിച്ച് സ്ക്രീനിലെത്തുന്നത് എന്ന പ്രത്യേകതയും ‘പേട്രിയറ്റി’നുണ്ട്.ALSO READ : ‘ഇല്ലുമിനാറ്റി’ ഹിറ്റാകുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ സുഷിന് സംശയമുണ്ടായിരുന്നു; ഹിറ്റ് പാട്ടുകളുടെ രഹസ്യം വെളിപ്പെടുത്തി വിനായക് ശശികുമാർദേശസ്നേഹത്തിന്റെ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം നയൻതാരയും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങി യുവനിരയിലെ ശ്രദ്ധേയരായ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാണ്. ആഗോളതലത്തിൽ വമ്പിച്ച റിലീസിനാണ് അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നത്. റിലീസ് തീയതി കൂടി പ്രഖ്യാപിച്ചതോടെ വലിയ ആവേശത്തിലാണ് സിനിമാലോകം.The post താരരാജാക്കന്മാർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.