പ്രമുഖ വ്യവസായി ജി. രമേശൻ കോൺട്രാക്ടറുടെ സഹ ധർമിണി ബി. ഇന്ദിര ദേവി അന്തരിച്ചു

Wait 5 sec.

കിഴക്കേകോട്ട സംത്യപ്തിയിൽ പരേതനായ ജി. രമേശൻ കോൺട്രാക്ടറുടെ സഹധർമ്മിണി ബി. ഇന്ദിരാദേവി (83) ഇന്ന് ഉച്ചയ്ക്ക് 1.30 ന് നിര്യാതയായി. ചിരപുരാതനമായ വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമാണ്.ചിത്ര രമേശ്, മഞ്ജു രമേശ്, പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ. ബിനു രമേശ്, പ്രമുഖ വ്യവസായിയും രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനുമായ ഡോ. ബിജു രമേശ് എന്നിവർ മക്കളും ഡോ. അജിത് കുമാർ, സീനാ ബിനു രമേശ്, റാണി ബിജുരമേശ് എന്നിവർ മരുമക്കളുമാണ്.ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 9 വരെ സ്വവസതിയായ കിഴക്കേകോട്ട രാജധാനി സംത്യപ്തിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാര ചടങ്ങുകൾ നാളെ (വ്യാഴം).രാവിലെ 10 മണിക്ക് തറവാട് വീടായ വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബ വീട്ടുവളപ്പിൽ വച്ച് നടക്കും.The post പ്രമുഖ വ്യവസായി ജി. രമേശൻ കോൺട്രാക്ടറുടെ സഹ ധർമിണി ബി. ഇന്ദിര ദേവി അന്തരിച്ചു appeared first on Kairali News | Kairali News Live.