തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ നവജാതശിശുവിൻ്റെ മൃതദേഹം

Wait 5 sec.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ പാർക്കിങ് ഏരിയയിൽ നവജാതശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഉടൻ തന്നെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.ALSO READ : ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് വെളിച്ചമാകണം: പരിശുദ്ധ കാതോലിക്കാ ബാവാസമീപത്തെ എസ്.എ.ടി (SAT) ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിൻ്റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഇത് എങ്ങനെ മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ALSO READ : ‘എന്റെ പാർട്ടിക്ക് വിവരം പുറത്തുവിടാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടിവന്നില്ല’; കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? ഫേസ്ബുക്ക് പോസ്റ്റുമായി കെ റഫീഖ്സംഭവമറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി രേഖകൾ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മൃതദേഹം ആരുടേതാണെന്നും ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്നും കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് പോലീസ്.The post തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ നവജാതശിശുവിൻ്റെ മൃതദേഹം appeared first on Kairali News | Kairali News Live.