വി എസിന്റെ ഓർമ ഏത് പോരാട്ടത്തിനു ഇറങ്ങുമ്പോഴും കരുത്താണെന്ന് അമ്പലപ്പുഴ എൽഡിഎഫ് സ്ഥാനാർഥി എച് സലാം. തിരുവനന്തപുരത്ത് വിസിൻ്റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വി എസും കുടുംബവും അമ്പലപ്പുഴയാണ് വോട്ട് ചെയ്യാൻ എത്താറെന്നും എച് സലാം പറഞ്ഞു. വി എസ് ഹൃദയത്തിലേറ്റിയ പ്രസ്ഥാനത്തെ വഞ്ചിച്ച ഒരു അനുഭവം കൂടി ഇത്തവണ അമ്പലപ്പുഴയ്ക്ക് ഉണ്ട്. വി എസ് അടക്കം ഉള്ളവർ കെട്ടിപ്പടുത്ത പ്രസ്ഥാനമാണിത്. അതിനാൽ തന്നെ വഞ്ചിച്ചവരെ ശക്തമായ മറുപടി കൊടുത്തു തോല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി എസിന്റെ കരുത്ത് എപ്പോഴും കൂടെ ഉണ്ടെന്നും ഇത്തരം സന്ദർശനങ്ങൾ കൂടുതൽ ഊർജം ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.Also read: നാട് ആവശ്യപ്പെട്ട വികസനം നടന്നു; പണത്തിനു മുകളിൽ ജനാധിപത്യം ഇവിടെ ജയിക്കും : മുഹമ്മദ് റിയാസ്അമ്പലപ്പുഴയിൽ ജനങ്ങൾക്കൊപ്പം മികച്ച പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് എച് സലാം. വൻ ഭൂരിപക്ഷത്തിൽ ഇത്തവണ അമ്പലപ്പുഴയിൽ നിന്നും ജയിച്ചു വരുമെന്നാണ് മണ്ഡലത്തിലെ എല്ലാ ജനങ്ങളും പറയുന്നതും. കേരള സർക്കാരിൻ്റെ കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ജനങ്ങൾക്കിടയിലേക്കിറങ്ങുന്നത്.The post വി എസിന്റെ ഓർമ ഏത് പോരാട്ടത്തിനിറങ്ങുമ്പോഴും കരുത്താണ്: എച്ച് സലാം appeared first on Kairali News | Kairali News Live.