ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് തെറ്റായോ എന്ന അവതാരകൻ്റെ ചോദ്യത്തിന് പരിപാടിയിൽ പങ്കെടുത്തത് ശരിയാണെന്ന ഉത്തരം നൽകി വിഡി സതീശൻ. പങ്കെടുത്തതിൽ താൻ ഖേദിക്കുന്നില്ലെന്ന് അദ്ദേഹം ഉത്തരം നൽകി. ‘താങ്കൾക്ക് കറകളഞ്ഞ ആന്റി ഹിന്ദുത്വ വ്യക്തിത്വം ഈ സന്ദർഭത്തിൽ താങ്കള്‍ക്ക് ഉണ്ടെങ്കിൽ അതിനൊരു കളങ്കം ഏൽപ്പിച്ച ഒരു സംഭവമായിരുന്നു ഗോള്‍വാക്കറുടെ പരിപാടിയിൽ പങ്കെടുത്തത് എന്ന് തോന്നുന്നുണ്ടോ? അതിൽ ഖേദിക്കുന്നുണ്ടോ?’ എന്നാണ് വി ഡി സതീശനോട് പ്രമുഖ മാധ്യമത്തിലെ അവതാരകൻ ചോദിച്ചത്. എന്നാൽ ചോദ്യത്തിന് ഉത്തരമായി അവതാരകനോട് വി ഡി സതീശൻ ചൂടാവുകയാണ് ചെയ്തത്.ALSO READ: പച്ചക്കള്ളം പറഞ്ഞ് കൊടുക്കുന്നിൽ സുരേഷ്; ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുത്തത് ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തെന്ന അവകാശവാദവുമായി യുഡിഎഫ്നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവതാരകനോട് അദ്ദേഹം ചോദിച്ചു. പരിപാടിയിൽ പങ്കെടുത്തത് ശരിയാണെന്നും താൻ വളരെ വ്യക്തമായ അജണ്ടയോടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ഉത്തരം നൽകി. അന്നത്തെക്കാലത്ത് എല്ലാവരും സംവാദത്തിൽ പങ്കെടുക്കാറുണ്ടെന്നും അതിനാൽ താൻ പങ്കെടുത്തത് ശരിയാണെന്ന് വി ഡി സതീശൻ പറഞ്ഞു.The post ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് തെറ്റായോ എന്ന് അവതാരകൻ്റെ ചോദ്യം; പരിപാടിയിൽ പങ്കെടുത്തത് ശരിയാണെന്ന ഉത്തരം നൽകി വിഡി സതീശൻ appeared first on Kairali News | Kairali News Live.