വിചിത്രമായ പ്രസ്താവനകളുമായി ലോക ശ്രദ്ധനേടുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അത് പോലെ വിചിത്രമായ ഒരു പ്രസ്താവനയുമായിട്ടാണ് ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഹോർമൂസ് മോചിപ്പിക്കാൻ തങ്ങൾക്കൊപ്പം നിൽക്കാത്ത രാജ്യങ്ങൾക്ക് നേരെയാണ് ഇത്തവണ ട്രംപിന്റെ ഒളിയമ്പ്. ഹോർമൂസ് മോചിപ്പിക്കാൻ അമേരിക്കയെ സഹായിക്കാത്ത യുകെ പോലുള്ള രാജ്യങ്ങളോട് എനിയ്ക്ക് രണ്ട് നിർദ്ദേശമുണ്ട് അമേരിക്കയിൽ ധാരാളം എണ്ണയുണ്ട് അതിനാൽ ഒന്നുകിൽ നിങ്ങൾ ഇവിടെ നിന്നും വാങ്ങുക അല്ലെങ്കിൽ ധൈര്യം സമ്പാദിച്ച് ഹോർമൂസിൽ പോയി അതെടുക്കുക. ട്രൂത്ത് പോസ്റ്റിലൂടെയാണ് ട്രംപ് ഇത്തരമൊരു പോസ്റ്റ് ഷെയർ ചെയ്തത്.Also read : പശ്ചിമേഷ്യൻ യുദ്ധം: അമേരിക്കയുടെ പുതിയ നീക്കങ്ങൾ ഇതാ; വെളിപ്പെടുത്തലുമായി വൈറ്റ് ഹൗസ് വക്താവ്നിങ്ങൾ ഇതുവരെ അമേരിക്കയെ സഹായിക്കാൻ വരാത്തത് പോലെ നമ്മളും ഇനി സഹായത്തിന് വരില്ല, സ്വയം പോരാടാൻ ഇനി മുതൽ നിങ്ങൾ പഠിക്കേണ്ടതുണ്ട്. ഇറാൻ ഏറെക്കുറെ നശിച്ചു. ഇനി അധികം പ്രയാസമില്ല അതിനാൽ ഇനി മുതൽ നിങ്ങളുടെ എണ്ണ സ്വയം എടുക്കണമെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. എന്നാൽ ഹോർമൂസ് തുറക്കാതെ തന്നെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചതായും റിപ്പോർട്ടുണ്ട്. നാറ്റോയോടും ഗൾഫ് രാജ്യങ്ങളോടും ആവശ്യപ്പെട്ട് ഹോർമീസ് തുറക്കാനുളള നടപടികൾ സ്വീകരിക്കാനും അമേരിക്ക പദ്ധതിയുണ്ട്.The post ഒന്നുകിൽ ഹോർമൂസിൽ പോയി എണ്ണ എടുക്കുക, അല്ലെങ്കിൽ യുഎസിൽ നിന്നും വാങ്ങുക; മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ് appeared first on Kairali News | Kairali News Live.