പഴനിയില്‍ എന്‍ പാണ്ടി, ഗന്ധര്‍വക്കോട്ടൈയില്‍ എം ചിന്നദുരൈ; തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി പി എം

Wait 5 sec.

ചെന്നെ | തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി പി എം. പാര്‍ട്ടി മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ സാരഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.പഴനിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍ പാണ്ടി, ഗന്ധര്‍വക്കോട്ടൈയില്‍ സംസ്ഥാന കമ്മിറ്റി അംഗം എം ചിന്നദുരൈ, പത്മനാഭപുരത്ത് കന്യാകുമാരി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്‍ ചെല്ലസ്വാമി, തിരുവൊറ്റിയൂരില്‍ സംസ്ഥാന കമ്മിറ്റി അംഗം എല്‍ സുന്ദരരാജന്‍, കീഴ്വേലൂരില്‍ നാഗപട്ടണം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി ലത എന്നിവരാണ് മത്സരിക്കുന്നത്.ചെന്നൈയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ഡിഎംകെ നേതൃത്വത്തിലുള്ള പുരോഗമന സഖ്യത്തിന്റെ ഭാഗമായാണ് സി പി എം ജനവിധി തേടുന്നത്.