മെൻലോ പാർക്ക് | കാഴ്ച വൈകല്യമുള്ളവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത രണ്ട് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഐ ഐ) കണ്ണടകൾ മെറ്റ അടുത്ത ആഴ്ച പുറത്തിറക്കും. പ്രിസ്‌ക്രിപ്‌ഷൻ ലെൻസുകൾ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. റെക്ടാംഗുലർ, റൗണ്ട് ആകൃതികളിലായിരിക്കും ഈ പുതിയ മോഡലുകൾ വിപണിയിലെത്തുക.നിലവിലുള്ള റേ ബാൻ ഐ ഐ കണ്ണടകളിൽ നിന്ന് വ്യത്യസ്തമായി, പ്രിസ്‌ക്രിപ്‌ഷൻ ഐവെയർ ചാനലുകളിലൂടെ നേരിട്ട് വിൽക്കുന്ന ആദ്യത്തെ മോഡലുകളായിരിക്കും ഇവ. നിലവിലെ റേ ബാൻ സ്മാർട്ട് ഗ്ലാസുകളിൽ പ്രിസ്‌ക്രിപ്‌ഷൻ ലെൻസുകൾ ഘടിപ്പിക്കാൻ സാധിക്കുമെങ്കിലും, പുതിയ മോഡലുകൾ ഈ വിഭാഗത്തിലുള്ള ഉപഭോക്താക്കളെ മാത്രം മുൻനിർത്തിയാണ് വികസിപ്പിച്ചിരിക്കുന്നത്. എഫ് സി സി ഫയലിംഗുകൾ പ്രകാരം സ്‌ക്രൈബർ (Scriber), ബ്ലേസർ (Blazer) എന്നിങ്ങനെയുള്ള കോഡ് നാമങ്ങളിലാണ് ഇവ അറിയപ്പെടുന്നത്.പുതിയ മോഡലുകളിൽ ഡിസ്‌പ്ലേ ഫീച്ചറുകൾ ഉണ്ടാകില്ലെന്നാണ് സൂചന. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാഴ്ച തിരുത്തലിനായി കണ്ണടകളോ കോൺടാക്റ്റ് ലെൻസുകളോ ഉപയോഗിക്കുന്നുണ്ടെന്നും, ഭാവിയിൽ ഭൂരിഭാഗം കണ്ണടകളും ഐ ഐ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാകുമെന്നും മെറ്റാ സി ഇ ഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കിയിട്ടുണ്ട്.SummaryMeta is preparing to launch two new AI glasses models specifically designed for individuals who use prescription lenses. Codenamed Scriber and Blazer, these models will feature rectangular and rounded styles and will be distributed through traditional optical channels. This strategic move aims to tap into the massive global market of people requiring vision correction, emphasizing Mark Zuckerberg’s vision that most future eyewear will integrate AI.