പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

Wait 5 sec.

കാഞ്ഞങ്ങാട്  | പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. വടക്കേ തൃക്കരിപ്പൂര്‍ വെള്ളാപ്പ് മീലിയാട്ടെ ഖദീജ മന്‍സിലില്‍ അബ്ദുല്‍ റഷീദി (56) നെയാണ് ശിക്ഷിച്ചത്. ഹൊസ്ദുര്‍ഗ് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി എം സുരേഷിന്റേതാണ് പോക്‌സോ കേസിലെ ശിക്ഷാവിധി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവ് അനുഭവിക്കണം.2024ലാണ് സംഭവമുണ്ടായത്. പിതാവിന്റെ കടയില്‍ ഒറ്റക്കായിരുന്ന സമയത്ത് സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ എന്‍ വിപിനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.