‘തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത് അഭിമാന ബോധത്തോടെ’; മുഖ്യമന്ത്രി

Wait 5 sec.

എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത് വളരെ അഭിമാന ബോധത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൻ്റെ ഏറ്റവും പ്രധാന ഘട്ടത്തിലാണ് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിലെ പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011–2016 കാലത്ത് കേരളത്തെ വിവരിക്കാൻ കഴിയാത്ത രീതിയിൽ യുഡിഎഫ് സർക്കാർ നശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങൾ എൽഡിഎഫിൽ അർപ്പിച്ച വിശ്വാസവും പ്രതീക്ഷയും നടപ്പിലാക്കി. ഏൽപ്പിച്ച വിശ്വാസത്തിന് ഒരു പോറലും ഉണ്ടായില്ല. ചെറിയ കാലം കൊണ്ട് വലിയ രീതിയിൽ മാറ്റം കൊണ്ട് വരാൻ എൽഡിഎഫിന് സാധിച്ചു. ജനങ്ങൾ ആഗ്രഹിക്കും വിധം കാലാനുസൃതമായി വികസനം കൊണ്ട് വരികയാണ് ചെയ്തത്. 2021ൽ ചരിത്രം മാറ്റിക്കുറിച്ചു. എൽഡിഎഫ് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണിയായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: “ശബരിമലയിൽ കൊള്ള നടത്തിയത് ആരാണെങ്കിലും സിപിഐഎം അവരെ സംരക്ഷിക്കില്ല”: എം ​വി ഗോവിന്ദൻ മാസ്റ്റർവലിയ തകർച്ചയാണ് യുഡിഎഫ് കാലത്ത് ജനങ്ങൾ അനുഭവിച്ചത്. ഇനി അത് വേണ്ടെന്ന് ജനങ്ങൾ തീരുമാനിച്ചു. അങ്ങനെയാണ് തുടർഭരണം സമ്മാനിച്ചത്. പത്ത് വർഷക്കാലം കൊണ്ട് നമ്മുടെ നാടിന് നേടാൻ കഴിഞ്ഞതെല്ലാം നേടി. കേരളം ഒരുപാട് മേഖലകളിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചു. എൽഡിഎഫിൽ ഇല്ലെങ്കിൽ കാര്യങ്ങൾ നടക്കില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു.The post ‘തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത് അഭിമാന ബോധത്തോടെ’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.