സംസ്ഥാനത്തിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം കടക്കെണിയിൽ അല്ലെന്നും 4006 കോടി ബാലൻസ് ട്രഷറിയിൽ ഉള്ളപ്പോഴാണ് ഈ സർക്കാരിൻ്റെ കാലാവധി കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ പദ്ധതി ചെലവ് 106.46% ആണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചിലവ് 78.12%, തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാൽ 20 ശതമാനം തുക കൂടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2025-2026 വർഷത്തെ ആകെ ചിലവ് 24,723 കോടിയാണ്.സർക്കാർ പണം ചിലവാക്കുന്നില്ലെന്ന വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ പണം ഇല്ലാതെ ട്രഷറിഅടച്ചു പൂട്ടുമെന്ന് പറഞ്ഞു എന്നാൽ പ്രതിസന്ധികൾ ഉണ്ടായിട്ടും എല്ലാം മറികടന്നു. ഒരു ലക്ഷത്തി 90 ആയിരം കോടിക്ക് അടുത്താണ് വാർഷിക ചെലവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വ്യാജ പ്രചരണങ്ങൾ നടത്തുന്നു. അഞ്ച് വർഷം എല്ലാ കാര്യങ്ങൾക്കും പണം ചെലവാക്കാൻ പറ്റിയെന്നും ക്ഷേമ പെൻഷനുകൾ എല്ലാം കൊടുത്തു തീർക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.Also read: ഇന്നോളം പ്രവർത്തിച്ചു വരുന്ന എല്ലാ വർഗ്ഗീയ സംഘടനകൾക്കും സിപിഐഎം എതിരാണ്: എം സ്വരാജ്കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ വലിയ കടക്കെണിയിൽ ആണ്. പൂർണമായി ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയാണവിടെ തെലങ്കാനയിൽ വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ പോലും നൽകാൻ കഴിയാത്ത അവസ്ഥയയാണ് ഇവരാണ് കേരളം മൊത്തം കുഴപ്പം ആണെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.The post സംസ്ഥാനം കടക്കെണിയിൽ അല്ല; 4006 കോടി ബാലൻസ് ട്രഷറിയിൽ ഉള്ളപ്പോഴാണ് കാലാവധി കഴിയുന്നത്: കെഎൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.