എല്ലാ വർഗീയ സംഘടനകൾക്കും സിപിഐഎം എതിരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. അവരുടെ ആരുടെ പിന്തുണയും ഞങ്ങൾക്കാവശ്യമില്ല. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ SDPI ഏത് മുന്നണിക്കാണ് വോട്ട് ചെയ്തത് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യു ഡി എഫി ന് വേണ്ടി വോട്ട് പിടിച്ചു. UDF വിജയിച്ചപ്പോൾ എസ് ഡി പി ഐ ആഹ്ലാദ പ്രകടനം നടത്തി. എന്നും അദ്ദേഹം പറഞ്ഞു. വികസന സംബന്ധമായ ചർച്ചകൾക്ക് പ്രതിപക്ഷ നേതാവ് സന്നദ്ധമാകുന്നില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായിരുന്നില്ല എൽഡിഎഫ്. എന്നാൽ അത് അദാനിക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കത്തിനെയാണ് എതിർത്തത്. ഗെയിലും ദേശീയ പാതാ വികസനവുമെല്ലാം യു ഡി എഫ് ഉപേക്ഷിച്ച പദ്ധതികളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. Also read: കോൺഗ്രസ് കൈപ്പത്തി പാർട്ടിയല്ല ‘കൈപ്പറ്റി’ യാണ്; മോഷ്ടാക്കളുടെ ദേശീയ പാർട്ടിയായത് മാറി: എം സ്വരാജ്എഫ് സി ആർ എ പോലുള്ള അപകടരമായ നിയമങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസാണ്. അത് കൂടുതൽ അപകടകരമായി ബി ജെ പി പിന്തുടരുന്നുവെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.The post ഇന്നോളം പ്രവർത്തിച്ചു വരുന്ന എല്ലാ വർഗ്ഗീയ സംഘടനകൾക്കും സിപിഐഎം എതിരാണ്: എം സ്വരാജ് appeared first on Kairali News | Kairali News Live.