കോൺ​ഗ്രസ് കൈപ്പത്തി പാർട്ടിയല്ല ‘കൈപ്പറ്റി’ യാണ്; മോഷ്ടാക്കളുടെ ദേശീയ പാർട്ടിയായത് മാറി: എം സ്വരാജ്

Wait 5 sec.

കോൺ​ഗ്രസ് കൈപ്പത്തിയല്ല കൈപ്പറ്റുകയാണെന്ന് എം സ്വരാജ്. അഴിമതിയുടെ വലിയ ഭൂതകാലം കോൺഗ്രസിനുണ്ട്. കുംഭകോണം എന്ന വാക്ക് മാധ്യമങ്ങളിലൂടെ സംഭാവന ചെയ്തത് കോൺഗ്രസായിരുന്നു. ഭരണം നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസ് പണമുണ്ടാക്കാൻ കണ്ടെത്തിയ വഴി സീറ്റ് വിൽക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്നാണ് കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണം. ആരോപണത്തെ തുടർന്ന് പി എ മാരെ ചുമതലയിൽ നിന്ന് മാറ്റിയത് കുറ്റസമ്മതാണെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങിയതായി ആരോപിക്കപ്പെടുന്നവർ മലയാളികളാണ്. മാധ്യമങ്ങൾ ആരോപണ വിധേയർക്ക് സഹായകരമാകുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മുതൽ പാർലമെൻ്റ് വരെ സീറ്റ് വിൽക്കുന്നവരുടെ പാർടിയായി കോൺഗ്രസ് മാറിയെന്നും കോൺ​ഗ്രസ് മോഷ്ടാക്കളുടെ ദേശീയ പാർട്ടിയായെന്നും അദ്ദേഹം പരിഹസിച്ചു.Also read: പ്രതീക്ഷയുടെ മാനിഫെസ്റ്റോ; എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം നാളെ കേരളത്തിലും ചില മണ്ഡലങ്ങളിൽ സീറ്റ് വിൽപ്പന നടന്നതായി കാണാം. പ്രഖ്യാപനത്തിനു മുൻപ് പലരും പ്രചാരണം തുടങ്ങിയിരുന്നു. പ്രചാരണത്തിനായി വൻ തോതിൽ പണം ചെലവഴിക്കുന്നുവെന്നുംപണം നൽകി സീറ്റ് വാങ്ങിയെന്നതിന് തെളിവാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.The post കോൺ​ഗ്രസ് കൈപ്പത്തി പാർട്ടിയല്ല ‘കൈപ്പറ്റി’ യാണ്; മോഷ്ടാക്കളുടെ ദേശീയ പാർട്ടിയായത് മാറി: എം സ്വരാജ് appeared first on Kairali News | Kairali News Live.