500 ദശലക്ഷം ടൺ കാർഗോ ലക്ഷ്യം പിന്നിട്ട് അദാനി പോര്‍ട്സ്; അഞ്ച് വർഷത്തിനുള്ളില്‍ ലക്ഷ്യം നൂറ് കോടി ടണ്‍ കാര്‍ഗോയ്ക്കൊപ്പം ലോകോത്തര സൗകര്യങ്ങളും

Wait 5 sec.

500 ദശലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്തതിന്‍റെ നാഴികക്കല്ല് പിന്നിട്ട് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ). ആദ്യ 100 ദശലക്ഷം ടണ്ണിലെത്താൻ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് 16 വർഷമെടുത്തപ്പോൾ, തുടർന്നുള്ള ഓരോ 100 ദശലക്ഷം ടണ്‍ ലക്ഷ്യം അതിവേഗതയിലാണ് കൈവരിച്ചത്. ഇത് അദാനി പോര്‍ട്സിന്‍റെ കാര്യക്ഷമതയും പ്രതിരോധശേഷിയും പ്രതിഫലിപ്പിക്കുന്നതാണെന്ന് കമ്പിനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.2030 ഓടെ നൂറ് കോടി ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയാണ് അദാനി പോര്‍ട്സിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഉയര്‍ന്ന കാര്‍ഗോ കൈകാര്യ ശേഷി, മെച്ചപ്പെട്ട സേവനം, പ്രവർത്തന മികവ്, എന്നിവ പ്രദാനം ചെയ്യുന്ന ലോകോത്തര തുറമുഖമാണ് കമ്പിനി ലക്ഷ്യമിടുന്നത്.തുറമുഖങ്ങൾ വ്യാപാരത്തിലേക്കുള്ള കവാടങ്ങൾ മാത്രമല്ല, ദേശീയ ആത്മവിശ്വാസത്തിലേക്കും മത്സരക്ഷമതയിലേക്കുമുള്ള കവാടങ്ങളാണെന്ന് ചടങ്ങിൽ സംസാരിച്ച അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണിലൂടെ 500 ദശലക്ഷം ടൺ കൈകാര്യം ചെയ്യാനായത് രാജ്യത്തിന്‍റെ വളർച്ചാനിരക്കില്‍ പതിറ്റാണ്ടുകളായി തങ്ങള്‍ക്കുള്ള വിശ്വാസത്തിന്‍റെ സൂചനയാണ്.Also read: അടിയ്ക്ക് മുകളിൽ ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന് പിന്നാലെ പ്രീമിയം ഇന്ധനങ്ങൾക്കും പൊള്ളുന്ന വില വർധനവ്തുറമുഖങ്ങൾ മാത്രമല്ല, റെയിൽ, റോഡുകൾ, ട്രക്കിംഗ്, വെയർഹൗസുകൾ, കാർഗോ ഗേറ്റ്‌വേകൾ എന്നിവ ഉൾക്കൊള്ളുന്ന സമാനതകളില്ലാത്ത പരസ്പരബന്ധിതമായ ഗതാഗത, ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാണ് അദാനി ഗ്രൂപ്പിനുള്ളത്. സ്ഥാപനത്തിന്‍റെയും രാജ്യത്തിന്‍റെയും മികവാര്‍ന്ന പ്രവര്‍ത്തനം ഇനിയും വരാനിരിക്കുന്നതെയുളളുവെന്നും ഗൗതം അദാനി പറഞ്ഞു.500 ടണ്‍ കാര്‍ഗോ കൈകാര്യശേഷിയെന്ന നാഴികക്കല്ല് സാധ്യമാക്കിയത് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പ്രതിബന്ധതയും സഹകരണവും മൂലമാണ്. അദാനി പോര്‍ട്സിന്‍റെ വളർച്ചയ്ക്ക് അടിത്തറയിടാന്‍ സഹായിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും ഗൗതം അദാനി അഭിനന്ദനമറിയിച്ചു.1998-ൽ പ്രവര്‍ത്തനമാരംഭിച്ച അദാനി പോര്‍ട്സില്‍ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി 19 തുറമുഖങ്ങളുടെ ശൃംഖല തന്നെയുണ്ട്. രാജ്യത്തിന്‍റെ വ്യാപാരം, വ്യാവസായിക വളർച്ച, ആഗോള മത്സരശേഷി എന്നിവയില്‍ നിർണായക സ്ഥാനമാണ് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിനുള്ളത്.The post 500 ദശലക്ഷം ടൺ കാർഗോ ലക്ഷ്യം പിന്നിട്ട് അദാനി പോര്‍ട്സ്; അഞ്ച് വർഷത്തിനുള്ളില്‍ ലക്ഷ്യം നൂറ് കോടി ടണ്‍ കാര്‍ഗോയ്ക്കൊപ്പം ലോകോത്തര സൗകര്യങ്ങളും appeared first on Kairali News | Kairali News Live.