കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം ബി എ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഈ മാസം 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുൽ വിവരങ്ങൾക്ക് admissions.cusat.ac.in. അപേക്ഷിക്കാനുള്ള ഡെമോ വീഡിയോ https://sms.cusat.ac.in/admissions/admission_process/ എന്ന ലിങ്കിൽ ലഭ്യമാണ്.എം ബി എ (ഫുൾ ടൈം)മാർക്കറ്റിംഗ്, ഫിനാൻസ്, ഓപറേഷൻസ്, ഹ്യൂമൻ റിസോഴ്‌സ്, ബിസിനസ്സ് അനലിറ്റിക്ട്, ഇന്റർനാഷനൽ ബിസിനസ്സ് എന്നീ സ്പെഷ്യലൈസേഷനുകൾ.യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദം. ഐ ഐ എം കാറ്റ് 2025, സി- മാറ്റ് 2026, കെ- മാറ്റ് 2026 ഇവയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യത നേടണം.ഇന്റർനാഷനൽ ഡ്യുവൽ മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്രണ്ട് വർഷം ദൈർഘ്യമുള്ള പ്രോഗ്രാം വിദേശ സർവകലാശാലകളുമായി സഹകരിച്ചാണ് നടത്തുന്നത്. ആദ്യവർഷം കുസാറ്റിലും രണ്ടാം വർഷം ആസ്‌ത്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയിലും പഠിക്കാം. യു ജി സി മാർഗനിർദേശങ്ങൾ പ്രകാരമാണ് നടത്തുന്നത്. പാഠ്യപദ്ധതി രണ്ട് സർവകലാശാലകളും ചേർന്നാണ് തയ്യാറാക്കിയത്. വിശകലന കഴിവുകൾ, തന്ത്രപരമായ തീരുമാനമെടുക്കാനുള്ള കഴിവുകൾ, ഡിജിറ്റൽ- സാങ്കേതിക മേഖലകളിലെ നൈപുണി എന്നിവ വളർത്താൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. കുസാറ്റിൽ നിന്ന് എം ബി എ ബിരുദവും ജെയിംസ് കുക്ക് സർവകലാശാലയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദവും ലഭിക്കും.50 ശതമാനം മാർക്കോടെയുള്ള ബിരുദവും ഐ ഐ എം കാറ്റ് 2025, സി- മാറ്റ് 2026, കെ- മാറ്റ് 2026 ഇവയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.എം ബി എ (എക്‌സിക്യുട്ടീവ്)കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രൊഫഷനലുകൾക്ക് അപേക്ഷിക്കാം. കൂടാതെ, സ്റ്റാർട്ടപ്പ്/ വാണിജ്യ/ സർക്കാർ സ്ഥാപനം/ നോൺ- പ്രോഫിറ്റ് ഓർഗനൈസേഷൻ എന്നിവയിൽ എക്‌സിക്യുട്ടീവ്/ മാനേജീരിയൽ/ പ്രൊഫഷനൽ/ സംരംഭക റോളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ബിരുദത്തിനു ശേഷം വേണം.നിലവിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവരാകണം. ഐ ഐ എം കാറ്റ്, സി- മാറ്റ്, കെ- മാറ്റ്, കുസാറ്റ് എസ് എം എസ് നടത്തുന്ന പ്രവേശനപരീക്ഷ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ യോഗ്യത നേടിയിരിക്കണം. ഓൺലൈൻ, ഓഫ്്ലൈൻ ക്ലാസ്സുകളുണ്ടാകും.എം ബി എ (ഈവനിംഗ് റെഗുലർ)മൂന്ന് വർഷത്തെ പ്രോഗ്രാമിൽ വൈകിട്ട് ആറ് മുതൽ ഒമ്പത് വരെയാണ് ക്ലാസ്സ്. ഫുൾടൈം എം ബി എ പ്രോഗ്രാമിനുള്ള പാഠ്യപദ്ധതിയുമാണ് ഈവനിംഗ് റെഗുലർ പ്രോഗ്രാമിനും.50 ശതമാനം മാർക്കോടെയുള്ള ബിരുദവും ഐ ഐ എം കാറ്റ് 2025, സി- മാറ്റ് 2026, കെ- മാറ്റ് 2026 ഇവയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.