മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിമര്‍ശം; ബി അശോക് ഐ എ എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Wait 5 sec.

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബി അശോക് ഐ എ എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ സേവന ചട്ടങ്ങളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചുവെന്നാണ് പരാതി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ ലേഖനം എഴുതിയതും ചട്ടലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്നും പരാതിയില്‍ ആരോപിച്ചു. അഡ്വ. കെ എസ് അരുണ്‍കുമാര്‍ ആണ് അശോകിനെതിരെ പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം ബി അശോക് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു വാരികയിലും സര്‍ക്കാരിനെതിരെ ലേഖനം എഴുതിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. കെ എസ് അരുണ്‍കുമാര്‍ പരാതി നല്‍കിയത്.