പ്രതിപക്ഷ നേതാവ് നുണകൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്: മുഖ്യമന്ത്രി

Wait 5 sec.

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നാല് ലക്ഷം വീടുകൾ നിർമ്മിച്ചെന്ന നുണ പ്രതിപക്ഷ നേതാവ് ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ച കണക്ക് അനുസരിച്ച് 4000 വീടുകൾ മാത്രമാണ് വെച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പിരിച്ച പണത്തിൻ്റെ കണക്ക് പറയാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് വെച്ചു നൽകിയ വീടുകളുടെ എണ്ണത്തിൽ പ്രതിപക്ഷ നേതാവ് ഒരു തരത്തിലും ശരിയല്ലാത്ത കാര്യമാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 ൽ മുഖമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞത് ആകെ കൂട്ടിയാൽ നാലായിരമേ വരൂ എന്നാണ്. നുണ ആരാണ് പറയുന്നത് എന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.Also read: ചോദ്യങ്ങൾ ഭയമാണോ പ്രതിപക്ഷ നേതാവേ…? വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിലക്കി വി ഡി സതീശൻവയനാട് പുനരധിവാസത്തിൽ സി പി ഐ എം പിരിച്ച കണക്ക് കേന്ദ്രകമ്മിറ്റി പുറത്ത് വിട്ടിട്ടുണ്ട്. കോൺഗ്രസ് പിരിച്ച പണത്തിൻ്റെ കണക്ക് പറയാൻ കഴിയുന്നില്ല. FCRA നിയമ ഭേദഗതി ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നതാണ്, അവരെ ലക്ഷ്യമിട്ടാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ബിജെപി യാണ് നടപ്പാക്കുന്നത് എന്നതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു.The post പ്രതിപക്ഷ നേതാവ് നുണകൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.