പൊടി പാറും പോരാട്ടത്തിന് വേദിയായി കൊച്ചി മണ്ഡലം

Wait 5 sec.

പൊടി പാറും പോരാട്ടത്തിന് വേദിയായിരിക്കുകയാണ് കൊച്ചി മണ്ഡലം. വികസന നേട്ടങ്ങളുടെ കരുത്തിൽ ഭരണം നിലനിർത്തുമെന്ന് ഉറപ്പിച്ചാണ് എൽ ഡി എഫ് സ്ഥാനാർത്ഥി കെ.ജെ മാക്സിയുടെ പ്രചാരണം.നാല് നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രം നേരിട്ട മണ്ഡലമാണ് കൊച്ചി. കഴിഞ്ഞ 10 വർഷമായി എൽ ഡി എഫ് ഭരിക്കുന്ന മണ്ഡലം. സിറ്റിംഗ് എം എൽ എ ആയ കെ ജെ മാക്സി തന്നെയാണ് മൂന്നാം തവണയും എൽ ഡി എഫ്‍നായി ഇറങ്ങിയത്.Also read: ‘കേരളത്തെ സിംഗപ്പൂർ പോലെ വലിയ വികസനമുള്ള ഒരു നാടാക്കി മാറ്റണം’; മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് മമ്മൂട്ടി പങ്കുവെച്ച അനുഭവസാക്ഷ്യം ഓർത്തെടുത്ത് എ‍ഴുത്തുകാരൻ പി വി ഷാജികുമാർചെല്ലാനം ട്രെട്രാപോഡ് പദ്ധതി ഉൾപ്പെടെയുള്ള വൻ വികസനമാണ് കഴിഞ്ഞ 10 വർഷം കൊണ്ട് കൊച്ചിയിൽ നടപ്പിലായത്. ഇത് തന്നെയാണ് ജനങ്ങളിലേക്ക് ഇറങ്ങുമ്പോൾ കെ. ജെ മാക്സിയുടെ ആത്മവിശ്വാസം. ജനകീയ എം.എൽ.എ.യെന്ന് പേരെടുത്ത മാക്സിയെ ജനങ്ങളും ആവേശത്തോടെ സ്വീകരിക്കുന്നു. വലിയ മുന്നേറ്റമാണ് കേരളത്തിലുട നീളം ഇടതുപക്ഷ സ്ഥാനാർഥികൾ നേടിയത്. ജനഹൃദയത്തിലാണ് കേരളത്തിൽ ഇടതിൻ്റെ സാരഥികളെല്ലാമുള്ളത്.The post പൊടി പാറും പോരാട്ടത്തിന് വേദിയായി കൊച്ചി മണ്ഡലം appeared first on Kairali News | Kairali News Live.