കാസർകോട് ഉദുമ മണ്ഡലത്തിൽ തുടർച്ചയായി രണ്ടാം വിജയത്തിനൊരുങ്ങുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ സി എച്ച് കുഞ്ഞമ്പു. മൂന്നര പതിറ്റാണ്ടായി തുടർച്ചയായി എൽഡിഎഫ് വിജയിക്കുന്ന മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. അഞ്ചുവർഷക്കാലം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനത്തിൻ്റെ തുടർച്ചയ്ക്കായാണ് രണ്ടാംവട്ടം എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പു ഉദുമയിലെ ജനങ്ങൾക്കിടയിൽ വോട്ട് തേടിയിറങ്ങുന്നത്.സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ രംഗത്ത് സജീവമായി നേടിയെ മേൽക്കൈ അവസാന ഘട്ട പ്രചാരണത്തിലും നിലനിർത്തി മുന്നേറുകയാണ്. മാർച്ച് 25ന് ആരംഭിച്ച പൊതുപര്യടനം വെള്ളിയാഴ്ച സമാപിക്കും. നാടിനെയറിഞ്ഞ് നാട്ടുകാർക്കൊപ്പം നിന്ന ജനപ്രതിനിധിയെ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്. 2021-ൽ ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷത്തിലുള്ള ജയം ജനങ്ങൾ നൽകുമെന്ന ആത്മവിശ്വാസത്തിലാണ് സി എച്ച് കുഞ്ഞമ്പു.Also read: പൊടി പാറും പോരാട്ടത്തിന് വേദിയായി കൊച്ചി മണ്ഡലംസീറ്റിനായുള്ള നേതാക്കൾക്കിടയിലെ തർക്കം കാരണം ഏറെ വൈകിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായി ടിപിസിസി ജനറൽ സെക്രട്ടറി കെ നീലകണ്ഠനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ സജീവമായി പരിഗണിച്ചഡിസിസി വൈസ് പ്രസിഡന്റും യ‍ൂത്ത് കോൺഗ്രസ് നേതാവുമായ ബിപി പ്രദീപ് കുമാറിനെ അവസാനനിമിഷം അവഗണിച്ചതിൻ്റെ അതൃപ്തി പ്രവർത്തകർക്കിടയിൽ ഇനിയും മാറിയിട്ടില്ല. സ്ഥാനാർത്ഥിനിർണയം വൈകിയത് പ്രചരണത്തെ ബാധിച്ചതായി നീലകണ്ഠൻ തുറന്നു സമ്മതിക്കുന്നു.The post ഉദുമയുടെ ഹൃദയത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പു appeared first on Kairali News | Kairali News Live.