പെൻഷൻ ഒരു കൈക്കൂലിയാണെന്ന് ആരോപിച്ചിരുന്ന ബിജെപിയാണ് ഇപ്പോൾ 3000 രൂപ നൽകുമെന്ന് പറയുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. എല്ലാ കാലത്തും പെൻഷന് എതിരായ നിലപാടാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പിണറായി വിജയൻ നേതൃത്വത്തിലുള്ള സർക്കാർ കുടിശ്ശിക മുഴുവൻ കൊടുത്ത് തീർത്ത ശേഷമാണ് പെൻഷൻ വർദ്ധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ലോകത്തിന് മാതൃകയാവുന്ന രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷാ പദ്ധതികളിൽ പ്രത്യേകിച്ച് പെൻഷൻ വിഷയത്തിൽ വലിയ പുരോഗതിയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുള്ളത് രണ്ടര ലക്ഷം കോടിയോളം രൂപയാണെന്നും, ഈ സാഹചര്യത്തിലും ക്ഷേമ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.Also read : പ്രമുഖ വ്യവസായി ജി. രമേശൻ കോൺട്രാക്ടറുടെ സഹ ധർമിണി ബി. ഇന്ദിര ദേവി അന്തരിച്ചുഎൽഡിഎഫ് നിലപാട് 3500 രൂപയായി പെൻഷൻ വർദ്ധിപ്പിക്കണമെന്നതാണെന്നും അദ്ദേഹം ആവർത്തിച്ചു. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ സംസ്ഥാന സർക്കാർ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ദേശീയപാത വികസനമായ NH66 യാഥാർത്ഥ്യമാക്കിയത് ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തുരങ്കപാത യാഥാർത്ഥ്യമാവില്ലെന്ന് പറഞ്ഞ ആളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നും ഗോവിന്ദൻ വിമർശിച്ചു.The post “പെൻഷൻ കൈക്കൂലിയാണെന്ന് ആരോപിച്ചിരുന്നവരാണ് ഇപ്പോൾ 3000 രൂപ നൽകാമെന്ന വാഗ്ദാനം ഉയർത്തിക്കാണിക്കുന്നത്”: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.