ഒറ്റയടിക്ക് 30,000 ജീവനക്കാരെ പിരിച്ചുവിട്ട് ഒറാക്കിൾ; എ ഐ വിപ്ലവത്തിന്റെ ഇരകളോ?

Wait 5 sec.

ന്യൂഡൽഹി | വരുമാനത്തിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തിയിട്ടും ടെക് ഭീമനായ ഒറാക്കിൾ മുപ്പതിനായിരം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടതിന്റെ ഞെട്ടലിലാണ് ടെക് ലോകം. എന്ത് കൊണ്ടാണ് ഇങ്ങനെയൊരു കടുത്ത നടപടിയിലേക്ക് കമ്പനി നീങ്ങിയത് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. നിർമിത ബുദ്ധി (എ ഐ) മേഖലയിലേക്കുള്ള ചുവടുമാറ്റവും വർധിച്ചുവരുന്ന കടബാധ്യതയുമാണ് ഈ കടുത്ത തീരുമാനത്തിന് കമ്പനിയെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.ആഗോളതലത്തിൽ നടന്ന ഈ പിരിച്ചുവിടൽ ഇന്ത്യയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇന്ത്യയിലെ 30,000 ജീവനക്കാരിൽ 12,000 പേർക്കും ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെക്സിക്കോയിലും സമാനമായ രീതിയിൽ വലിയ തോതിൽ തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എ ഐ മേഖലയിൽ ആധിപത്യം ഉറപ്പിക്കാനായി ഒറാക്കിൾ നടത്തുന്ന വമ്പൻ നിക്ഷേപങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് ഒരു കാരണം. ഓപ്പൺ എ ഐ പോലുള്ള സ്ഥാപനങ്ങൾക്ക് ഡാറ്റാ സെന്ററുകൾ നിർമ്മിച്ചു നൽകുന്നതിനായി അഞ്ച് വർഷത്തേക്ക് 156 ബില്യൺ ഡോളറിന്റെ കരാറിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. ഇതിനായി ഏകദേശം 30 ലക്ഷം പ്രത്യേക ചിപ്പുകൾ വാങ്ങേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ചിലവ് 6.9 ബില്യൺ ഡോളറിൽ നിന്നും 50 ബില്യൺ ഡോളറായി ഉയർന്നത് കമ്പനിയുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ ബാധിച്ചു.108 ബില്യൺ ഡോളറിലധികം വരുന്ന കടബാധ്യതയും ഒറാക്കിളിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. പിരിച്ചുവിടലിലൂടെ എട്ട് മുതൽ പത്ത് ബില്യൺ ഡോളർ വരെ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കടപ്പത്രങ്ങളുടെ മൂല്യം ഇടിഞ്ഞതും ബാങ്കുകൾ കൂടുതൽ വായ്പ നൽകാൻ മടിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. പ്രധാന ഉപഭോക്താവായ ഓപ്പൺ എ ഐ എൻവിഡിയയുടെ പുതിയ ചിപ്പുകളിലേക്ക് മാറാൻ ആലോചിക്കുന്നത് ഒറാക്കിളിന്റെ നിക്ഷേപങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.SummaryThe massive layoffs at Oracle are driven by a strategic pivot toward AI infrastructure, including a $156 billion commitment to build data centers for OpenAI. Facing a debt of over $108 billion and rising infrastructure costs, Oracle is cutting nearly 30,000 jobs to free up $8-10 billion in cash flow. India is hit hardest, with an estimated 12,000 employees affected as the company prioritizes capital-intensive cloud and AI projects.