തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, യു ഡി എഫിനെതിരെ ആക്രമണം ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. യു ഡി എഫ് ഭരിച്ചിരുന്ന കാലം കേരളത്തിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.കേരളത്തെ പിന്നോട്ടടിപ്പിച്ച ആ ഇരുണ്ടകാലം തിരികെ വരാന്‍ അവസരം കൊടുക്കരുതെന്നും പിണറായി വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും യു ഡി എഫ് ഭരണ കാലത്തെ ജനവിരുദ്ധ നിലപാടുകളുടെ വിശദാംശങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ എഫ് ബി കുറിപ്പ്:കേരളത്തെ പിന്നോട്ടടിപ്പിച്ച യു ഡി എഫിന്റെ ആ ഇരുണ്ടകാലം തിരികെ വരരുത്. വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാന്‍ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോ. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാം…ചര്‍ച്ച തുടരട്ടെ.