വർഗീയ വിദ്വേഷം തുടർന്ന്എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ

Wait 5 sec.

വർഗീയ വിദ്വേഷം തുടർന്ന് തന്നെ മുന്നോട്ട് പോകുകയാണ് ഗുരുവായൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബി.ഗോപാലകൃഷ്ണൻമതവിദ്വേഷം ജനിപ്പിക്കും വിധമുള്ള ഫ്ലക്സുകൾ മണ്ഡലത്തിൽ സ്ഥാപിച്ചു. മുസ്ലിം നാമധാരികളായ ഗുരുവായൂർ എം എൽ എ മാരുടെ പേരുകൾ സഹിതം ഉള്ള ഫ്ലക്സ് ബോർഡ് ആണ് സ്ഥാപിച്ചിരിക്കുന്നത്. ചാവക്കാട് നഗര മധ്യത്തിൽ ടൗൺ പള്ളിക്കെടുത്താണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 1977 മുതലുള്ള 2021 വരെയുള്ള മുസ്ലീം എം എൽ എ മാരുടെ പേരുകളാണ് പോസ്റ്ററിൽ ഉള്ളത്. 2026 ൽ ഇനി ആരാണെന്നും പോസ്റ്റാറിൽ ചോദിക്കുന്നു. മുന്നേയും വർ​ഗീയ പരാമർശവുമായി ബി ​ഗോപാലകൃഷ്ണൻ രം​ഗത്ത് വന്നിരുന്നു. Also read: കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുത്; പഴയ കാലം ഓർമിപ്പിച്ച് മുഖ്യമന്ത്രിഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. ബി ഗോപാലക്യഷ്ണനെ കമ്മീഷൻ വിലക്കണമെന്നും നിസംഗത വെടിഞ്ഞ് കമ്മീഷൻ ശക്തമായി ഇടപെടണമെന്നും വിഎസ് സുനിൽ കുമാർ ആവശ്യപ്പെട്ടു. വർ​ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് ബിജെപിയും ബി ​ഗോപാല കൃഷ്ണനും ശ്രമിക്കുന്നത്.The post വർഗീയ വിദ്വേഷം തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ appeared first on Kairali News | Kairali News Live.