നേമത്തെ കോൺഗ്രസ്, ബിജെപിയെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ്: എ എ റഹീം എംപി

Wait 5 sec.

നേമത്തെ കോൺഗ്രസ് ബിജെപിയെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണെന്ന് എ എ റഹീം എംപി. ബിജെപി വിരുദ്ധ സെക്കുലർ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് ഗൗരവ സ്വഭാവം ഉള്ളതാണ്. ബിജെപിക്ക് ഭൂരിപക്ഷം വോട്ട് ഇല്ലാത്ത പ്രദേശങ്ങളിലാണ് കോൺഗ്രസിന്റെ മുഴുവൻ പ്രചാരണവും കേന്ദ്രീകരിച്ചിരിക്കുന്നത്.നേമത്ത് കോൺഗ്രസ് മൂന്നാം സ്ഥാനത്താണെന്നും അ​ദ്ദേഹം പറഞ്ഞു. ബിജെപിക്ക് സ്വാധീനം ഇല്ലാത്ത ഇടത്താണ് രേവന്ത് റെഡ്ഡിയുടെ പരിപാടി നിശ്ചയിച്ചത് ആരാണ് പരിപാടി നിശ്ചയിച്ചു കൊടുത്തത്. ബിജെപിയെ വിജയിപ്പിക്കുന്നതിന് വേണ്ടി നേമത്ത് കോൺഗ്രസ് ആസൂത്രിതമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി പരസ്യമായി പ്രതികരിക്കാൻ തയ്യാറാകണം.കെപിസിസി നേതൃത്വത്തിന് എന്താണ് ഇതിൽ പറയാനുള്ളതെന്ന് എ എ റഹീം ചോദിച്ചു. കോൺഗ്രസ് ചെലവിലാണ് ഇതിനു മുൻപ് ബിജെപി വിജയിച്ചത്. കോൺഗ്രസ് ബിജെപിക്ക് വേണ്ടി അപകടകരമായ കളിയാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ അന്ന് ശശി തരൂരിനെയാണ് എസ് ഡി പി ഐ പിന്തുണച്ചത് എന്നവർ പറഞ്ഞിരുന്നു.Also read: FCRA ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കം;വ്യാപകമായ പ്രതിഷേധം ഉയരുന്നു: എംഎ ബേബി നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളിൽ ബിജെപിയുമായാണ് എൽഡിഎഫ് ശക്തമായി പോരാട്ടം നടത്തുന്നത്. ബിജെപി ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസിന്റെ പ്രചാരണം കാണുന്നില്ലെന്നും എ എ റഹീം പറഞ്ഞു. നേമത്തെ വിഷയത്തിൽ ശിവൻകുട്ടി വ്യക്തമായി മറുപടി പറഞ്ഞിട്ടുണ്ട്. എൽഡിഎഫിന് ലഭിക്കേണ്ട പൊതു സെക്കുലർ വോട്ടുകൾ ഇല്ലാതാക്കാൻ വേണ്ടിയുള്ള പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. നേമത്ത് ബിജെപി വിജയിച്ചോട്ടെ എന്ന പൊതുസമീപനമാണ് കോൺഗ്രസിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.The post നേമത്തെ കോൺഗ്രസ്, ബിജെപിയെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ്: എ എ റഹീം എംപി appeared first on Kairali News | Kairali News Live.