3500 ബൂത്തുകളിൽ രാവിലെ 2 മണി വരെ വോട്ടെടുപ്പ്, പുലർച്ചെ പന്ത്രണ്ട് മണിയ്ക്ക് ശേഷം ഓരോ സെക്കൻഡിലും ഓരോ വോട്ട്; ആന്ധ്രാ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട്

Wait 5 sec.

ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി ആരോപണം. 2024ൽ ചന്ദ്രനായിഡു ബാബുവിന്റെ ടിഡിപി വിജയം നേടിയ തെരഞ്ഞെടുപ്പിലാണ് ക്രമക്കേട് നടന്നത്. രാത്രി 12 മണിയ്ക്ക് ശേഷം ഏകദേശം പതിനേഴ് ലക്ഷത്തോളം വോട്ടുകൾ രേഖപ്പെടുത്തിയിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.തെരഞ്ഞെടുപ്പിൽ 175 സീറ്റുകളിൽ 164 സീറ്റുകൾ നേടിയാണ് ടിഡിപി വിജയം നേടിയത്. ഡൽഹിയിൽ നടന്ന വോട്ടെടുപ്പിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്. 3500 ബൂത്തുകളിൽ രാവിലെ 2 മണി വരെ വോട്ടെടുപ്പ് നടത്തിരുന്നതായി സാമ്പത്തിക വിദഗ്ധൻ പാറകാല പ്രഭാകർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ മുഴുവൻ പോളിംഗിൽ 4 നാല് ശതമാനത്തിന് മുകളിൽ 12 മണിയ്ക്ക് ശേഷമാണ് രേഖപ്പെടുത്തിയത്. രാവിലെ എട്ട് മണി മുതൽ പുലർച്ചെ രണ്ട് മണി വരെ ഏകദേശം 52 ലക്ഷം വോട്ടുകളാണ് രേഖപ്പെടുത്തിയത്. പുലച്ചെ 12 മണിയ്ക്ക് ശേഷം മാത്രം 17 ലക്ഷത്തോളം വോട്ടാണ് രേഖപ്പെടുത്തിയത്. പുലർച്ചെ പന്ത്രണ്ട് മണിയ്ക്ക് ശേഷം ഓരോ സെക്കൻഡിലും ഓരോ വോട്ട് രേഖപ്പെടുത്തിയിരുന്നു എന്നതാണ് വസ്തുത.ALSO READ: ബിജെപിക്ക്‌ നേതാക്കളെ നൽകുന്ന വിതരണകേന്ദ്രമാണ്‌ കോൺഗ്രസ്: പ്രകാശ് കാരാട്ട്ചന്ദ്രബാബു നായിഡു നാലാം തവണയും മുഖ്യമന്ത്രിയായി തിരിച്ചെത്തിയ തെരഞ്ഞെടുപ്പിൽ ടിഡിപി 135 സീറ്റുകളും ബിജെപി എട്ട് സീറ്റുകളും നേടി. പവൻ കല്യാണിന്റെ ജനസേന 21 സീറ്റുകളും നേടി. തെരഞ്ഞെടുപ്പിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ 68.05 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയതെന്ന് ആന്ധ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ രാത്രി എട്ട് മണിയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ മുഴുവൻ വോട്ട് ശതമാനം 68.12 ആണെന്നും, 12 മണിയ്ക്ക് ശേഷം വന്ന പ്രസ്താവനയിൽ 74 ശതമാനമാണെന്നും പറയുന്നുThe post 3500 ബൂത്തുകളിൽ രാവിലെ 2 മണി വരെ വോട്ടെടുപ്പ്, പുലർച്ചെ പന്ത്രണ്ട് മണിയ്ക്ക് ശേഷം ഓരോ സെക്കൻഡിലും ഓരോ വോട്ട്; ആന്ധ്രാ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് appeared first on Kairali News | Kairali News Live.