റയാൻ വില്യംസ് തിളങ്ങുന്നു ! പക്ഷേ ഇന്ത്യൻ ഫുട്ബോളിന് ഇത് മതിയോ?

Wait 5 sec.

കൊച്ചിയിൽ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോങിനെതിരെ നീലപ്പടയുടെ ആദ്യ ഗോൾ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഇനി സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടും. ദേശീയ ജേഴ്സിയിൽ റയാൻ വില്യംസ് തന്റെ കന്നി ഗോൾ കുറിച്ച ദിനം. വിദേശത്ത് പരിശീലനം നേടി ഇന്ത്യൻ ടീമിലെത്തുന്ന താരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ‘ഗ്ലോബൽ ഇന്ത്യൻ’ താരമെന്ന റെക്കോർഡും ഇതോടെ വില്യംസിന് സ്വന്തമായി. തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ ജയമില്ലായ്മയ്ക്ക് ശേഷമുള്ള ഈ മുന്നേറ്റം, സുനിൽ ഛേത്രിക്ക് ശേഷമുള്ള ഇന്ത്യൻ ഫുട്ബോളിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.വിദേശ രാജ്യങ്ങളിലെ മികച്ച ക്ലബ്ബുകളിൽ കളിച്ച് പരിചയസമ്പത്തുള്ള താരങ്ങളെ ഇന്ത്യൻ ടീമിലെത്തിക്കുന്ന ‘ഗ്ലോബൽ ഇന്ത്യൻ’ തന്ത്രത്തിന്റെ വിജയമായാണ് വില്യംസിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ വില്യംസിന്റെ സാങ്കേതിക മികവും കാഴ്ചപ്പാടും സമ്മർദ്ദഘട്ടങ്ങളിലെ പക്വതയും ആരാധകരെയും പരിശീലകരെയും ഒരുപോലെ ആകർഷിച്ചു.പുതിയ തന്ത്രം ടീമിന് കരുത്ത് പകരുന്നുണ്ടെങ്കിലും, വിദേശ താരങ്ങളെ മാത്രം ആശ്രയിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. 32 വയസ്സുള്ള വില്യംസിന്റെ സേവനം ഇന്ത്യൻ ടീമിന് എത്ര കാലം ലഭ്യമാകുമെന്നത് അനിശ്ചിതത്വത്തിലാണ്. അതിനാൽ തന്നെ പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഇതോടൊപ്പം ചർച്ച ചെയ്യപ്പെടുന്നു.Also Read: വീണ്ടും നിരാശപ്പെടുത്തി അസൂറിപ്പട! ഇറ്റാലിയൻ ഫുട്ബോളിന്റെ തകർച്ചയ്ക്ക് പിന്നിലെ കാരണമെന്ത്?കഴിഞ്ഞ ഐ-ലീഗ് സീസണിൽ ഐസ്വാൾ എഫ്.സിക്ക് വേണ്ടി 14 ഗോളുകൾ നേടി സുനിൽ ഛേത്രിയുടെ റെക്കോർഡ് തകർത്ത ലാൽറിൻസുവാല ലാൽബിയാക്നിയ പോലുള്ള താരങ്ങൾ ഇന്ത്യയിലെ തദ്ദേശീയ കരുത്തിന്റെ അടയാളമാണ്. ഇത്തരം പ്രതിഭകൾക്ക് കൃത്യമായ അവസരങ്ങൾ നൽകുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കും.The post റയാൻ വില്യംസ് തിളങ്ങുന്നു ! പക്ഷേ ഇന്ത്യൻ ഫുട്ബോളിന് ഇത് മതിയോ? appeared first on Kairali News | Kairali News Live.