പയ്യന്നൂരില്‍ സി പി എം വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്നുവെന്ന ആരോപണവുമായി കെ സി വേണുഗോപാല്‍

Wait 5 sec.

കണ്ണൂര്‍ | പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി പി എം വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്നുവെന്ന ആരോപണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സി പി ഐഎമ്മിന്റെ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ മൂന്നാം നിലയില്‍ ആണ് വ്യാജ ഐ ഡി കാര്‍ഡ് നിര്‍മ്മാണമെന്നും അദ്ദേഹം പറഞ്ഞു. കല്യാശ്ശേരിയിലെ നിരവധി വോട്ടുകള്‍ പയ്യന്നൂരിലും ചേര്‍ത്തിട്ടുണ്ടെന്നും ഇരട്ടവോട്ട് ആക്കി കള്ളവോട്ട് ചെയ്യാനാണ് സി പി എം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.വയനാട് ഫണ്ട് വിഷയത്തിലെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. കണക്ക് കൃത്യമായുണ്ടെന്നും കോണ്‍ഗ്രസ് അത് പുറത്തുവിടുമെന്നും പറഞ്ഞു. കണക്കുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല. ജി സുധാകരനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ലോ ലെവല്‍ അറ്റാക്കുമായാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.സി പി എം ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നു എന്ന വിവിരമുണ്ടെങ്കില്‍ കെ സി വേണു ഗോപാല്‍ പോലീസിലും തിരഞ്ഞെടുപ്പ്കമ്മിഷനിലും ആണു പരാതി നല്‍കേണ്ടതെന്ന് സി പി എം നേതാക്കള്‍ പ്രതികരിച്ചു.