വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച സമാനതകളില്ലാത്ത പുരോഗതിയുടെ തുടർച്ച ലക്ഷ്യമിട്ടുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ് എൽ.ഡി.എഫ് പ്രകടനപത്രികയിലുള്ളത്.സാമൂഹിക സുരക്ഷയ്ക്കും വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്ന പത്രികയിൽ ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 3000 രൂപയായി വർധിപ്പിക്കുമെന്നതാണ് ഏറ്റവും പ്രധാന വാഗ്ദാനം. കേരളത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നും കേവല ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ALSO READ : കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം: എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കിവികസനം എന്നും മനുഷ്യകേന്ദ്രീകൃതമാകണമെന്നും എല്ലാവരെയും ചേർത്തുപിടിക്കുന്ന നവകേരള നിർമ്മിതിക്കായി ‘ജനകീയാസൂത്രണം’ എന്ന പേരിൽ വിപുലമായ ക്യാംപെയ്ൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പത്രിക വിഭാവനം ചെയ്യുന്നത്. “കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്” എന്ന ലക്ഷ്യത്തോടെ അഭ്യസ്തവിദ്യരായ യുവാക്കളുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. 50 ശതമാനം സ്ത്രീകൾക്ക് ജോലി ഉറപ്പാക്കുന്നതിനൊപ്പം, തൊഴിൽ രംഗത്ത് നിന്ന് മാറിനിൽക്കുന്നവർക്കായി ‘ബാക്ക് ടു ക്യാമ്പസ്’ പരിശീലന പദ്ധതിയും നടപ്പിലാക്കും. കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പകൾ 20,000 കോടി രൂപയായി ഉയർത്തും. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ വിപുലപ്പെടുത്തി ശക്തിപ്പെടുത്തുമെന്നും പത്രിക ഉറപ്പുനൽകുന്നു. കൂടാതെ സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവും പത്രികയിലുണ്ട്.ALSO READ : മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് പരാതി: കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുഖ്യ വരണാധികാരിക്ക് പരാതി നൽകിഗതാഗത-കാർഷിക മേഖലകളിൽ വലിയ കുതിച്ചുചാട്ടമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. കേരളത്തെ റെയിൽവേ ലെവൽ ക്രോസുകൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയും അതിവേഗ തെക്ക്-വടക്ക് റെയിൽപാതയ്ക്കായുള്ള പരിശ്രമങ്ങൾ തുടരുകയും ചെയ്യും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദേശീയ ജലപാതയുടെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും. കെ.എസ്.ആർ.ടി.സിയെ പ്രവർത്തന ലാഭത്തിലാക്കുമെന്നും പത്രികയിൽ പറയുന്നു. കാർഷിക രംഗത്ത് തോട്ടവിളകൾക്കായി പുതിയ കർമ്മപദ്ധതിയും പശ്ചിമഘട്ട ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരവും വാഗ്ദാനം ചെയ്യുന്നു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്നും വനങ്ങൾക്ക് സമ്പൂർണ്ണ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ലോകോത്തര നിലവാരം കൈവരിക്കാനുള്ള പദ്ധതികളും പത്രികയിൽ ഇടംപിടിച്ചു. കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷയും കാരുണ്യ ഗുണഭോക്താക്കൾക്ക് പരിധിയില്ലാത്ത ചികിത്സാ സഹായവും നൽകും. റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുന്നതിനൊപ്പം സപ്ലൈകോ വഴി 13 അവശ്യ സാധനങ്ങളുടെ സബ്‌സിഡി വിതരണം തുടരും. ALSO READ : ‘എന്റെ പാർട്ടിക്ക് വിവരം പുറത്തുവിടാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടിവന്നില്ല’; കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? ഫേസ്ബുക്ക് പോസ്റ്റുമായി കെ റഫീഖ്ടൂറിസം മേഖലയിൽ 2031-ഓടെ അഞ്ച് കോടി ആഭ്യന്തര സഞ്ചാരികളെ എത്തിക്കാനാണ് ലക്ഷ്യം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ തദ്ദേശ തലത്തിൽ ക്രൈം മാപ്പിങ്ങ് നടത്തുമെന്നും അഴിമതിരഹിതവും സുതാര്യവുമായ സദ്ഭരണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയിലൂടെ എൽ.ഡി.എഫ് ഉറപ്പുനൽകുന്നു.The post ക്ഷേമ പെൻഷൻ 3000 രൂപയാക്കും; ദാരിദ്ര്യരഹിത കേരളം, 20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ് പ്രകടനപത്രിക appeared first on Kairali News | Kairali News Live.