ന്യൂഡല്‍ഹി | വിമാന ഇന്ധന വില ഉയര്‍ന്നതിന് പിന്നാലെ ഇന്‍ഡിഗോ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഉയരും. പുതുക്കിയ നിരക്കുകള്‍ നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. മറ്റു വിമാന കമ്പനികളും സമാനമായി സര്‍ചാര്‍ജ് വര്‍ധിപ്പിക്കും. ആഭ്യന്തര വിമാനങ്ങള്‍ക്കുള്ള ഇന്ധനത്തിന്റെ വിലയില്‍ 115 ശതമാനവും രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള ഇന്ധനത്തിന് 107 ശതമാനവുമാണ് വര്‍ധിച്ചത്. ഇന്‍ഡിഗോ നിരക്കില്‍ ആഭ്യന്തര റൂട്ടില്‍ 275 മുതല്‍ 950 രൂപ വരെയും രാജ്യാന്തര റൂട്ടില്‍ 900 മുതല്‍ 10,000 വരെയും വര്‍ധിക്കും.കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് 25% വര്‍ധന മതിയെന്ന് തീരുമാനിച്ചു. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.രാജ്യത്ത് വാണിജ്യ എല്‍ പി ജി സിലിണ്ടറിനും വില വര്‍ധിപ്പിച്ചിരുന്നു. ആഗോളതലത്തില്‍ എല്‍ പി ജി വില ഉയര്‍ന്നതാണ് വില വര്‍ധനയ്ക്ക് കാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 19 കിലോ വാണിജ്യ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് വര്‍ധിച്ചിച്ചത്. ഇതോടെ, വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 2,078 രൂപ 50 പൈസയായി. ഇന്ത്യന്‍ ഓയില്‍ പ്രീമിയം പെട്രോളിന്റേയും ഡീസലിന്റേയും വില കൂട്ടി.