കോൺഗ്രസിൻറെ വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിലക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചോദ്യമുന്നയിച്ച കൈരളി ന്യൂസ് പ്രതിനിധിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങാനും സതീശൻ നിർദേശിച്ചു. ഇത്തരം ചോദ്യങ്ങൾ ഇനി വേണ്ടെന്നും പിരിച്ച ഫണ്ടിൻറെ കണക്ക് പറയേണ്ട കാര്യമില്ലെന്നും സതീശൻ പറഞ്ഞു.കൊച്ചിയിൽ യു ഡി എഫ് പ്രകടന പത്രിക പ്രകാശനച്ചടങ്ങിനു ശേഷം മാധ്യമങ്ങളുമായി ആശയ വിനിമയം നടത്തവെയാണ് വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കണക്ക് കോൺഗ്രസ് പുറത്തുവിടുമോ എന്ന് പ്രതിപക്ഷ നേതാവിനോട് ചോദ്യമുയർന്നത്. ഇപ്പോൾ എന്തിന് കണക്ക് പുറത്തുവിടണമെന്നും പണി തീരുമ്പോൾ പറയാമെന്നുമായിരുന്നു സതീശൻറെ ആദ്യ പ്രതികരണം.Also read: ഹരിയാന സീറ്റ് കോഴ; ഗൗരവ് കുമാറിനെ അറിയില്ലെന്ന കെസി വേണുഗോപാലിൻ്റെ വാദം പൊളിയുന്നു; ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത്വീടുപണി ഇനിയും തുടങ്ങാത്തത് സംബന്ധിച്ചും പിരിച്ച പണം ഏത് അക്കൗണ്ടിലാണ് എന്നീ ചോദ്യങ്ങളും ഉയർന്നതോടെ പ്രതിപക്ഷ നേതാവ് അസ്വസ്ഥനായി. ചോദ്യമുന്നയിച്ച കൈരളി പ്രതിനിധിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങാൻ നിർദേശിച്ച പ്രതിപക്ഷ നേതാവ് ഇത്തരം ചോദ്യങ്ങൾ ഇനി വേണ്ടെന്ന് ആക്രോശിക്കുകയും ചെയ്തു.The post ചോദ്യങ്ങൾ ഭയമാണോ പ്രതിപക്ഷ നേതാവേ…? വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിലക്കി വി ഡി സതീശൻ appeared first on Kairali News | Kairali News Live.