നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്നുള്ള പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന നിലനിൽക്കെ വെൽഫെയർ പാർട്ടിയുടെ പരിപാടിയിൽ പരസ്യമായി പങ്കെടുക്കാനൊരുങ്ങി പേരാമ്പ്ര സ്ഥാനാർഥി ഫാത്തിമ തഹിലിയ. ജമാഅത്തെ ഇസ്ലാമി പിന്തുണ നൽകുന്ന വെൽഫെയർ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങുന്ന ആദ്യത്തെ സ്ഥാനാർഥിയാണ് ഫാത്തിമ തഹിലിയ.പരിപാടിയെ സംബന്ധിച്ചുള്ള നോട്ടീസിലാണ് ഇക്കാര്യം പുറത്തുവന്നത്. പരിപാടിയിൽ ഫാത്തിമ പങ്കെടുക്കുന്നതോടുകൂടി ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇതോടുകൂടി ഉറപ്പിക്കുകയാണ്.ALSO READ: 2024 ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായ അട്ടിമറി; ആരോപണവുമായി സാമ്പത്തിക വിദഗ്ധൻ ഡോ പരകാല പ്രഭാകർ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയയെ വിജയിപ്പിക്കാനുമെന്ന് പറഞ്ഞാണ് വെൽഫെയർ പാർട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ആദ്യമായാണ് യു ഡി എഫ് പിന്തുണ നൽകുന്ന മുസ്ലിം ലീഗ് സ്ഥാനാർഥി പരസ്യമായി വെൽഫെർ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുന്നത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി, രവീന്ദ്രൻ പുതുക്കോട്ട്, നസീർ ആനേരി, വി.എം മൊയ എന്നിവർ പങ്കെടുക്കും.The post ജമാഅത്തെ ഇസ്ലാമി -യുഡിഎഫ് ബന്ധം ചർച്ചയായിരിക്കെ വെൽഫെയർ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി പേരാമ്പ്ര സ്ഥാനാർഥി ഫാത്തിമ തഹിലിയ appeared first on Kairali News | Kairali News Live.