‘കിഫ്ബിയെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് യുഡിഎഫ് നീക്കം; വയനാട് പുനരധിവാസത്തിൽ നുണപ്രചാരണം നടക്കുന്നു’; കെ. രാജൻ

Wait 5 sec.

കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തുപകരുന്ന കിഫ്ബിയെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് യുഡിഎഫ് തങ്ങളുടെ പ്രകടന പത്രികയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ രാജൻ. ഒല്ലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ വികസനത്തിന്റെ ഗുണഫലം ലഭിക്കാത്ത ഒരു മേഖലയും കേരളത്തിലില്ല. പ്രതിപക്ഷ എംഎൽഎമാർ പോലും കിഫ്ബി വഴി തങ്ങളുടെ മണ്ഡലങ്ങളിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ പത്ര സപ്ലിമെന്റുകളിലൂടെ അവകാശപ്പെടുന്നുണ്ട്. എന്നാൽ കിഫ്ബിയെ ‘റീറൈറ്റ്’ ചെയ്യുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം യഥാർത്ഥത്തിൽ ഈ പദ്ധതിയെ തകർക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.യുഡിഎഫ് ഭരണകാലത്ത് 18 മാസത്തോളം കുടിശ്ശികയായിരുന്ന സാമൂഹിക ക്ഷേമ പെൻഷനുകൾ, പിണറായി വിജയൻ ഗവൺമെന്റ് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നു. രാഷ്ട്രീയത്തിനതീതമായി ജനങ്ങളോടൊപ്പം നിൽക്കുന്ന ഒരു സംസ്കാരമാണ് ഇടതുപക്ഷത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ‘വർഗീയശക്തികളുമായി എൽഡിഎഫ് കൈകോർക്കണമെങ്കിൽ കാക്ക മലർന്ന് പറക്കണം’; എൽഡിഎഫിന് അറിയാം ആരാണ് എസ്ഡിപിഐ എന്ന് ബിനോയ് വിശ്വംവയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമ്മാണത്തിൽ സർക്കാരിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. പുനരധിവാസത്തിനായി സർക്കാർ ഭൂമി നൽകുമെന്ന് എവിടെ വച്ച്, ഏത് യോഗത്തിലാണ് പറഞ്ഞതെന്ന് വ്യക്തമാക്കാൻ അദ്ദേഹം പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. ഇതുസംബന്ധിച്ച രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ടൗൺഷിപ്പിൽ പണി മന്ദഗതിയിലാണെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്നും ആയിരത്തിലേറെ തൊഴിലാളികൾ അവിടെ ഇപ്പോഴും പണിയെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ജനങ്ങളോട് പറയാൻ കോൺഗ്രസ് തയ്യാറാകണമെന്നും, ഇക്കാര്യത്തിൽ സർക്കാർ കാണിക്കുന്ന സുതാര്യത പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദുരിതബാധിതർക്ക് പട്ടയം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ പൂർത്തിയാക്കിയതായും, രാഷ്ട്രീയ നേട്ടങ്ങൾക്കായി പാവപ്പെട്ട മനുഷ്യരുടെ ഹൃദയം കുത്തിപ്പിളർക്കുന്ന പ്രചാരണങ്ങളിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടു.The post ‘കിഫ്ബിയെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് യുഡിഎഫ് നീക്കം; വയനാട് പുനരധിവാസത്തിൽ നുണപ്രചാരണം നടക്കുന്നു’; കെ. രാജൻ appeared first on Kairali News | Kairali News Live.