‘വർഗീയശക്തികളുമായി എൽഡിഎഫ് കൈകോർക്കണമെങ്കിൽ കാക്ക മലർന്ന് പറക്കണം’; എൽഡിഎഫിന് അറിയാം ആരാണ് എസ്ഡിപിഐ എന്ന് ബിനോയ് വിശ്വം

Wait 5 sec.

എസ്ഡിപിഐ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു വർഗീയ തീവ്രവാദികളുടെ വോട്ടും എൽഡിഎഫ് ആവശ്യപ്പെടുന്നില്ല എന്നും എൽഡിഎഫിന് അറിയാം ആരാണ് എസ്ഡിപിഐ എന്നും അദ്ദേഹം പറഞ്ഞു. വർഗീയശക്തികളുമായി എൽഡിഎഫ് കൈകോർക്കണമെങ്കിൽ കാക്ക മലർന്ന് പറക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: ഒഴുകിയെത്തിയത് വൻജനാവലി! ആവേശക്കടലായി മുഖ്യമന്ത്രിയുടെ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾനേമത്ത് ബിജെപി വിജയിക്കാതിരിക്കാൻ എൽഡിഎഫിന് വോട്ട് ചെയ്യും എന്നാണ് എസ്ഡിപിഐ പറഞ്ഞത്. എന്നാൽ എൽഡിഎഫിന് ഒരു വർഗീയശക്തികളുമായും ബന്ധമുണ്ടാകില്ല. അവരോട് പോയി ബിജെപിക്ക് വോട്ട് ചെയ്യാൻ പറയണമോ. എല്ലാ മനുഷ്യരുടെയും വോട്ട് എൽഡിഎഫിന് വേണം. യുഡിഎഫ് എസ്ഡിപിഐ വിഷയം ഉയർത്തുന്നത് യഥാർത്ഥ വിഷയം ചർച്ചയ്ക്ക് വന്നാൽ അവരുടെ വാദങ്ങൾ പൊളിഞ്ഞു വീഴും എന്നത് കൊണ്ടാണ്. ബിജെപിയും യുഡിഎഫും യഥാർത്ഥ വിഷയം വഴിമാറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നു. ഇരു മുന്നണികളും ജനങ്ങളെ പറ്റിക്കാൻ കൗശലം കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വർണ്ണ കൊള്ള വിഷയം ഇടതുപക്ഷത്തെ ബാധിക്കില്ല. ജി സുധാകരൻ്റെ അവസ്ഥയിൽ ദുഃഖം ഉണ്ടെന്നും വളരെ വൈകാതെ അദ്ദേഹവും ദുഃഖിക്കും. അമ്പലപ്പുഴയിലെ ജനങ്ങൾ വരെ അദ്ദേഹത്തിന് എതിരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്താണ് ഇടതുപക്ഷം എന്നത് പ്രകടനപത്രിക വ്യക്തമാക്കുന്നുണ്ട്. എന്തിന് എൽഡിഎഫ് വീണ്ടും വരണം എന്നതിന്റെ ഉത്തരം കൂടിയാണ് പ്രകടനപത്രിക എന്നും ബിനോയ് വിശ്വം കൈരളി ന്യൂസിനോട് വ്യക്തമാക്കി.The post ‘വർഗീയശക്തികളുമായി എൽഡിഎഫ് കൈകോർക്കണമെങ്കിൽ കാക്ക മലർന്ന് പറക്കണം’; എൽഡിഎഫിന് അറിയാം ആരാണ് എസ്ഡിപിഐ എന്ന് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.