വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു

Wait 5 sec.

സുല്‍ത്താന്‍ ബത്തേരി |  വയനാട് വടക്കനാട്-വള്ളുവാടി മേഖലയില്‍ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് മുട്ടിക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാനയെ വനം വകുപ്പ് സംഘം മയക്കുവെടി വെച്ചത്. കഴിഞ്ഞ 12 ദിവസമായി ആനയെ നിരീക്ഷിച്ചുവരികയായിരുന്നു വനം വകുപ്പ് സംഘംഒരു മാസം മുന്‍പ് വടക്കനാട് വെച്ച് ആന ഒരാളെ കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടി കൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. പല തവണ ആനയെ കണ്ടെത്താന്‍ ദൗത്യ സംഘത്തിന് കഴിഞ്ഞിരുന്നുവെങ്കിലും ആന ഓടി മറയുകയായിരുന്നു. ഇന്ന് രാവിലെ വയനാട് താത്തൂര്‍ വന മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വെടിവെയ്ക്കുക ആയിരുന്നു. സ്ഥലത്തേക്ക് കുങ്കിയാനകളെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ മുട്ടിക്കൊമ്പനെ പുറത്ത് എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.