‘പ്രേക്ഷകരെ എൻ്റര്‍ടെയ്ൻ ചെയ്യുന്നതില്‍ സിനിമ പരാജയപ്പെട്ടെങ്കില്‍, അത് സംവിധായകൻ എന്ന നിലയിൽ എൻ്റെ തോല്‍വി’: ‘എമ്പുരാൻ’ വിവാദത്തില്‍ മനസ്സുതുറന്ന് പൃഥ്വിരാജ്

Wait 5 sec.

‘എമ്പുരാൻ’ ചിത്രത്തിന് പിന്നാലെയുണ്ടായ വിവാദത്തില്‍ മനസ്സ് തുറന്ന് ചിത്രത്തിൻ്റെ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. തൻ്റെ വരാനിരിക്കുന്ന മലയാള ചിത്രമായ വിലായത്ത് ബുദ്ധയുടെ പ്രമോഷനു മുന്നോടിയായി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ സംസാരിച്ചത്. എമ്പുരാൻ്റെ തിരക്കഥ മോഹൻലാലുമായും ചിത്രത്തിൻ്റെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരുമായും പങ്കുവെച്ചിരുന്നു. രാഷ്ട്രീയ സന്ദേശം നല്‍കുന്നതിനെക്കാള്‍ പ്രേക്ഷക വിനോദത്തിലാണ് തൻ്റെ കാഴ്ചപ്പാട് വേരൂന്നിയതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.മുരളി ഗോപിയുടെ കഥ കേട്ടപ്പോള്‍ വ‍ളരെ ആകർഷകമാണെന്ന് തോന്നിയതിനു ശേഷമാണ് താൻ ഈ പ്രോജക്റ്റ് തെരഞ്ഞെടുത്തതെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിൻ്റെ തിരക്കഥ അറിയേണ്ടവരോടെല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. നിർമ്മാണത്തിലേക്ക് കടക്കുന്നതിന് മുൻപ് ടീമിലുള്ളവര്‍ക്കെല്ലാം വ്യക്തത ഉണ്ടായിരുന്നുവെന്ന് പൃഥ്വി പറഞ്ഞു.ALSO READ: മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം; ‘ആരോ’ യൂട്യൂബിൽ റിലീസ് ചെയ്തുതാൻ എമ്പുരാൻ നിർമ്മിച്ചത് രാഷ്ട്രീയ പ്രസ്താവന നടത്താനല്ലെന്നും എൻ്റര്‍ടെയ്ൻമെൻ്റിന് വേണ്ടി മാത്രമാണെന്ന് നടൻ പറഞ്ഞു. ഒരു അജണ്ടയോടെ താൻ ഒരിക്കലും ഒരു സിനിമയെ സമീപിക്കുന്നില്ലെന്നും ഒരു രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കണമെങ്കില്‍ സോഷ്യൽ മീഡിയയിൽ എളുപ്പത്തിൽ അത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രേക്ഷകരെ എൻ്റര്‍ടെയ്ൻ ചെയ്യുന്നതില്‍ സിനിമ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍, അത് സംവിധായകൻ എന്ന നിലയിൽ തൻ്റെ തോല്‍വിയാണെന്ന് പൃഥ്വിരാജ് കൂട്ടിച്ചേർത്തു.The post ‘പ്രേക്ഷകരെ എൻ്റര്‍ടെയ്ൻ ചെയ്യുന്നതില്‍ സിനിമ പരാജയപ്പെട്ടെങ്കില്‍, അത് സംവിധായകൻ എന്ന നിലയിൽ എൻ്റെ തോല്‍വി’: ‘എമ്പുരാൻ’ വിവാദത്തില്‍ മനസ്സുതുറന്ന് പൃഥ്വിരാജ് appeared first on Kairali News | Kairali News Live.