കൊച്ചി \ കൊച്ചിയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന ആളുടെ പണം കവര്‍ന്ന ശേഷം കൊലപ്പെടുത്താന്‍ ശ്രമം. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൊച്ചി സ്വദേശി ആന്റപ്പന്‍ പിടിയിലായി. പോക്കറ്റില്‍ നിന്ന് പണം എടുത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതക ശ്രമം നടന്നത്.ജോസീഫിനെ പ്രതി പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫിന്റെ നില ഗുരുതരമാണ്