കബഡി ആവേശം ഒടിടിയിലും: മാരി സെല്‍വരാജ് ‘ബൈസണ്‍’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോള്‍ കാണാം

Wait 5 sec.

ആഗോളതലത്തില്‍ 70 കോടിയിലധികം രൂപ ബോക്സോഫീസ് കളക്ഷൻ നേടിയ മാരി സെൽവരാജ് ചിത്രം ‘ബൈസൺ കാലമാടൻ’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ധ്രുവ് വിക്രം പ്രധാന വേഷത്തിൽ എത്തിയ ചിത്രം നവംബർ 21 വെള്ളിയാഴ്ച മുതൽ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ലഭിക്കുക.ഇന്ത്യൻ നാഷണൽ കബഡി ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്ന കിട്ടൻ (ധ്രുവ് വിക്രം) എന്ന ചെറുപ്പക്കാരൻ്റെ കഥയാണ് ബൈസൺ കാലമാടൻ പറയുന്നത്. “കബഡി നിങ്ങൾക്ക് ഒരു കായിക വിനോദമായിരിക്കാം. പക്ഷേ കിട്ടന് ജീവിതമാണ്.” പ്രഖ്യാപനം നടത്തിക്കൊണ്ട് നെറ്റ്ഫ്ലിക്സ് ക്യാപ്ഷനില്‍ കുറിച്ചു. View this post on Instagram A post shared by Netflix India (@netflix_in)മുൻ ദേശീയ കബഡി പ്ലേയറും അർജുന അവാർഡ് ജേതാവുമായ മാനതി ഗണേശൻ്റെ ജീവിതത്തെയും കരിയറിനെയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പശുപതി, രജീഷ വിജയൻ, ലാൽ, അമീർ, അനുപമ പരമേശ്വരൻ, അഴകം പെരുമാൾ തുടങ്ങിയവര്‍ ബൈസണില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ഒക്ടോബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങള്‍ നേടി. മാരി സെൽവരാജിൻ്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ബൈസണ്‍. പാ രഞ്ജിത്തിൻ്റെയും അദിതി ആനന്ദിൻ്റെയും നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എൻ്റർടൈൻമെൻ്റാണ് ചിത്രം നിർമ്മിച്ചത്.The post കബഡി ആവേശം ഒടിടിയിലും: മാരി സെല്‍വരാജ് ‘ബൈസണ്‍’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോള്‍ കാണാം appeared first on Kairali News | Kairali News Live.