കോഴിക്കോട് തിരുവമ്പാടി മുസ്ലിം ലീഗിൽ പൊട്ടിത്തെറി: മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുൾപ്പെടെയുള്ളവർ പാർട്ടി വിട്ടു

Wait 5 sec.

കോഴിക്കോട് തിരുവമ്പാടി ലീഗിൽ തിരുവമ്പാടി മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുൾപ്പെടെയുള്ളവർ പാർട്ടി വിട്ടു. പിന്നാലെ ‘മുസ്ലിം ലീഗ് കൂട്ടായ്മ’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ ഡി എഫുമായി ചേർന്ന് പ്രവർത്തിക്കും.സ്ഥാനാർഥി നിർണയത്തിന് പിന്നാലെയാണ് തിരുവമ്പാടിയിലെ ലീഗിനുള്ളിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. തിരുവമ്പാടി മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലാണ്  ഒരു സംഘം ആളുകൾ ലീഗ് വിട്ടത്. ലീഗ് വിമതർ തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫുമായി സഹകരിച്ച് മത്സരിക്കുമെന്ന് പറഞ്ഞു. തിരുവമ്പാടി ടൗൺ , അമ്പലപ്പാറ, എന്നീ വാർഡുകളിലും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി ഡിവിഷനിലുമാണ് മത്സരിക്കുക. LDF പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കും.ALSO READ: ബീഹാര്‍ സർക്കാർ രൂപീകരണം: ചർച്ചകൾ അന്തിമഘട്ടത്തിൽ, എൻഡിഎ സഖ്യത്തിൻ്റെ യോഗം ഇന്ന്വിമത നേതാവുമായ കെ എ അബ്ദുറഹിമാനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. തിരുവമ്പാടി ടൗൺ വാർഡിൽ ദളിത് ലീഗ് നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി നിഷാദ് ഭാസ്‌കറും അമ്പലപ്പാറ വാർഡിൽ ആശാ വർക്കറായ റംല സി കെ തെക്കണ്ടിയും മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിയെ യു ഡി എഫിൻ്റെ സ്ഥാനാർഥിയെ നിശ്ചയിച്ചതിന് ശേഷം തീരുമാനിക്കും. The post കോഴിക്കോട് തിരുവമ്പാടി മുസ്ലിം ലീഗിൽ പൊട്ടിത്തെറി: മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുൾപ്പെടെയുള്ളവർ പാർട്ടി വിട്ടു appeared first on Kairali News | Kairali News Live.