പറക്കും ടാക്‌സി പരീക്ഷണപ്പറക്കൽ വിജയം

Wait 5 sec.

ദുബൈ| ദുബൈയിൽ പറക്കും ടാക്‌സി പരീക്ഷണപ്പറക്കൽ വിജയിച്ചതായും അടിസ്ഥാന സൗകര്യം 60 ശതമാനം പൂർത്തിയായതായും ആർ ടി എ ചെയർമാൻ മതാർ അൽ തായർ അറിയിച്ചു. മർഗമിനും രാജ്യാന്തര വിമാനത്താവളത്തിനുമിടയിൽ ആദ്യ പൈലറ്റ് അധിഷ്ഠിത ഇവിറ്റോൾ ഏരിയൽ ടാക്‌സിക്ക് ആർ ടി എയും ജോബി ഏവിയേഷനും അരങ്ങൊരുക്കി. ഇതോടെ നഗരത്തിൽ പറക്കും ടാക്‌സി ഏതാനും മാസത്തിനകം യാഥാർഥ്യമാകും. 2026-ലെ ലോഞ്ചിനുള്ള തയ്യാറെടുപ്പിലാണ് പുതിയ “വിമാന’ സർവീസ്. വിമാനത്താവളത്തിനടുത്ത് ആദ്യത്തെ ഏരിയൽ ടാക്‌സി വെർട്ടിപോർട്ടിന്റെ നിർമാണം 60 ശതമാനം പൂർത്തീകരിച്ചു.ഇമാർ, അറ്റ്‌ലാന്റിസ് ദി റോയൽ, അൽ വാസൽ എന്നിവ ഏരിയൽ ടാക്‌സികൾക്കായി വെർട്ടിപോർട്ടുകൾ നിർമിക്കുന്നു. 2026-ൽ ഏരിയൽ ടാക്‌സികളുടെ വാണിജ്യ ലോഞ്ചിലേക്ക് ആർ ടി എ പുരോഗമിക്കുകയാണ്. ജോബി ഏവിയേഷനുമായി സഹകരിച്ച് യു എ ഇയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങൾക്കിടയിൽ ആദ്യ ക്രൂഡ് ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് ഏരിയൽ ടാക്‌സി ഫ്‌ലൈറ്റ് ഏതാണ്ട് പൂർത്തിയാക്കി.മർഗമിൽ ദുബൈ ജെറ്റ്മാൻ ഹെലിപാഡിൽ നിന്ന് ഇലക്ട്രിക് ഏരിയൽ ടാക്‌സി പറന്നുയർന്ന് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (ദുബൈ വേൾഡ് സെൻട്രൽ) 17 മിനിറ്റ് നീണ്ട യാത്ര നടത്തി. എയർഷോ 2025നോട് അനുബന്ധിച്ചായിരുന്നു ഇത്. യു എ ഇയിലെ രണ്ട് വ്യത്യസ്ത പോയിന്റുകൾക്കിടയിൽ ക്രൂഡ് ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് വിമാന ഫ്ലൈറ്റ് പൂർത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ കമ്പനിയായി ജോബിയെ ഈ നേട്ടം മാറ്റുന്നു.വെർട്ടിപോർട്ടിന്റെ നിർമാണം 60 ശതമാനം പൂർത്തിയായിദുബൈ ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള ദുബൈയുടെ ആദ്യത്തെ ഏരിയൽ ടാക്‌സി വെർട്ടിപോർട്ടിന്റെ നിർമാണം 60 ശതമാനം പൂർത്തിയായതായിആർ ടി എ വ്യക്തമാക്കി. 2026-ഓടെ സേവനം ആരംഭിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇമാർ പ്രോപ്പർട്ടീസ്, അറ്റ്‌ലാന്റിസ് ദി റോയൽ, വസൽ അസറ്റ് മാനേജ്മെന്റ് ഗ്രൂപ്പ് എന്നിവയുമായി ഒപ്പുവെച്ച കരാറുകൾ പ്രകാരം മൂന്ന് അധിക സൈറ്റുകളിൽ കൂടി വെർട്ടിപോർട്ടുകൾ നിർമിക്കും. നഗരത്തിലെ ആദ്യത്തെ ഇലക്ട്രിക് ഏരിയൽ ടാക്‌സി ശൃംഖലയുടെ നട്ടെല്ലായി ഇവ മാറും.