ജിദ്ദ: മക്കയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 40-ലധികം ഇന്ത്യൻ തീർത്ഥാടകർ മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദി തീർത്ഥാടകരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.മക്കയിൽ നിന്നും ബദർ വഴി മദീനയിലേക്ക് തീർഥാടകരുമായി പോകുകയായിരുന്ന ബസ് ആണ് ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ച് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്.43 ഇന്ത്യക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തൽക്ഷണം കത്തുകയായിരുന്നു. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടതായും പതിനഞ്ചോളം കുഞ്ഞുങ്ങളും സ്ത്രീകളും ബസ്സിലുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.ഉം റ കംബനിയാണ് അപകട വിവരം പങ്ക് വെച്ചത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നു.The post മദീനയിൽ ബസ് കത്തി നാൽപത് ഇന്ത്യൻ തീർത്ഥാടകർ മരിച്ചതായി റിപ്പോർട്ട് appeared first on Arabian Malayali.