ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Wait 5 sec.

ന്യുഡല്‍ഹി | ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബി ജെ പി നേതാക്കളായ സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായി തുടരും. 11.30ന് പട്നയിലെ ഗാന്ധി മൈതാനത്താണ് പരിപാടി.പത്താം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്രമന്ത്രിമാര്‍,ബി ജെ പി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ആഭ്യന്തരവകുപ്പിനെ ചൊല്ലി എന്‍ ഡി എയില്‍ തര്‍ക്കം തുടരുകയാണ്. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ബി ജെപിയില്‍ നിന്ന് 16 മന്ത്രിമാരും ജെ ഡി യുവില്‍ നിന്ന് 14 മന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന. ചിരാഗ് പസ്വാന്റെ എല്‍ ജെ പിക്ക് മൂന്ന് മന്ത്രിസ്ഥാനവും എച്ച് എ എം, ആര്‍ എല്‍ എം കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിച്ചേക്കും.നിതീഷ് കുമാറിന്റെ അടുത്ത അനുയായികളായ വിജയ് ചൗധരി, അശോക് ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. ആഭ്യന്തര വകുപ്പ് തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ബി ജെ പി. പകരം ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും ജെ ഡി യു തയ്യാറായിട്ടില്ല. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്.