ആലപ്പുഴയിലെ എൻഡിഎ – ബിഡിജെഎസ് തർക്കം രൂക്ഷം; ഇന്ന് രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പള്ളിയും ചർച്ച നടത്തും

Wait 5 sec.

എൻഡിഎയിൽ തർക്കം മുറുകുന്നു. തർക്കം പരിഹരിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ഇന്ന് തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തും. ബിഡിജെഎസ് പ്രത്യേക സ്ഥാനാർഥികളെ മത്സര രംഗത്ത് കൊണ്ടുവന്നതോടെയാണ് തർക്കം രൂക്ഷമായിരിക്കുന്നത്. ആലപ്പുഴയിലെ എൻഡിഎ-ബിഡിജെഎസ് തർക്കം രൂക്ഷമാകുകയാണ്. സമവായത്തിന് ശ്രമം നടക്കുന്നുണ്ട്.ALSO READ: കോഴിക്കോട് കോർപ്പറേഷനിൽ ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് ഐക്യ മുന്നണി; വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ നാമനിർദ്ദേശം നൽകിയത് യുഡിഎഫ് നേതാക്കൾക്കൊപ്പംഇന്ന് രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പള്ളിയും ചർച്ച നടത്തും. ആലപ്പുഴ ട്രാവൻകൂർ പാലസിൽ ഉച്ചക്ക് ആണ് ചർച്ച. സീറ്റ്‌ ചർച്ചയിലെ പോരായ്മകൾ പഠിക്കാൻ സമിതിയെ നിയോഗിച്ചു. ബിജെപിയിലെ 4 പേരും ബഡിജെഎസിലെ 4 പേരും സമിതിയിൽ ഉണ്ട്. 8 അംഗ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പ്രശ്നങ്ങൾ തീർപ്പാക്കും. ആലപ്പുഴയിൽ NDA ക്കെതിരെ BDJS സ്ഥാനാർഥികളെ നിർത്തിയിരുന്നുThe post ആലപ്പുഴയിലെ എൻഡിഎ – ബിഡിജെഎസ് തർക്കം രൂക്ഷം; ഇന്ന് രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പള്ളിയും ചർച്ച നടത്തും appeared first on Kairali News | Kairali News Live.