ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 10-ാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.11.30ന് പട്നയിലെ ഗാന്ധി മൈതാനിയിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. 2020 ലേതിന് സമാനമായി ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും ബിജെപിക്ക് 16 മന്ത്രിസ്ഥാനങ്ങളും ഉണ്ടാകും. ചിരാഗ് പാസ്വാൻ്റെ എൽജെപിക്ക് മൂന്ന് മന്ത്രിസ്ഥാനവും ഉണ്ടാകും.ALSO READ: രാഷ്ട്രപതിയുടെ റെഫറൻസ്: ഗവർണർമാരുടെ അധികാരം സംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്അതേസമയം സ്പീക്കർ സ്ഥാനത്തെക്കുറിച്ച് ബി ജെ പി – ജെ ഡി യു തർക്കം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നലെ ബീഹാറിൽ എത്തിയ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ആണ് സമവായ ചർച്ചകൾ നടന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ ചിരാഗ് പാസ്വനും അതൃപ്തി നിലനിൽക്കുന്നുണ്ട്.The post പത്താം തവണയും ബീഹാര്‍ മുഖ്യമന്ത്രിയാകാൻ നിതീഷ് കുമാര്‍: സത്യപ്രതിജ്ഞ ഇന്ന് appeared first on Kairali News | Kairali News Live.