വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി എന്ന ശാന്ത, ഇളയ ആൺകുട്ടി എന്നിവരാണ് തേൻ ശേഖരിക്കാനായി കാട്ടിലേക്ക് പോയത്. പിന്നാലെ കാട്ടില്‍ അകപ്പെടുകയായിരുന്നു.എട്ടുമാസം ഗർഭിണിയാണ് ലക്ഷ്മി. ഇവരെ നാട്ടിലെത്തിച്ചു ചികിത്സ നൽകാൻ വേണ്ടിയാണ് ഇന്നലെ വനമേഖലയിൽ പരിശോധന നടന്നത്. ഗുഹകൾ കേന്ദ്രീകരിച്ചും പുഴയോരം കേന്ദ്രീകരിച്ചുമാണ് തിരച്ചിൽ നടന്നത്. മത്സ്യബന്ധന ഉപകരണങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയെങ്കിലും കുടുംബത്തെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥർ എത്തുമ്പോൾ ഇവർ മാറിപ്പോകുന്നതാണെന്നാണ് സൂചന. ALSO READ: ‘സംസ്കൃതത്തിൽ എഴുതുന്നില്ല എന്ന ആരോപണം ഉന്നയിച്ച ഡോ. വിജയകുമാരി സ്വന്തം ശിഷ്യനെ എന്തുകൊണ്ടാണ് പ്രബന്ധം സംസ്കൃതത്തിൽ എഴുതിക്കാതിരുന്നത് ?’; വിപിൻ വിജയന് പിഎച്ച്ഡി തടഞ്ഞ സംഭവത്തിൽ ടി എസ് ശ്യാം കുമാറിന്റെ പോസ്റ്റ് ശ്രദ്ദേയമാകുന്നുപ്രദേശത്ത് നിരീക്ഷണത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കഴിഞ്ഞ നാലാം തീയതി കൃഷ്ണനും ലക്ഷ്മിയും മേപ്പാടിയിൽ എത്തിയിരുന്നു. ബാങ്കിൽ നിന്ന് പണമെടുത്ത ശേഷം സാധനങ്ങൾ വാങ്ങി പിന്നീടാണ് ഇവരെ കാണാതായത്.The post വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കാണാതായ സംഭവം: തിരച്ചില് ഇന്നും തുടരും appeared first on Kairali News | Kairali News Live.