തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം കടുത്ത പ്രതിസന്ധിയിലാണ്. സ്ഥാനാർഥി നിർണയത്തിലെ പ്രശ്‌നങ്ങളാണ് പ്രാദേശിക തലങ്ങളിൽ നേതാക്കളുടെ രാജിക്ക് കാരണമായിരിക്കുന്നത്.തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാണ്. തോമാട്ടുചാൽ, കേണിച്ചിറ ഡിവിഷനുകളിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണം എന്ന ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ, ജില്ലാ പ്രസിഡണ്ട് അമൽ ജോയ് എന്നിവർക്ക് വേണ്ടിയാണ് പ്രധാനമായും വാദം നടക്കുന്നത്.ഇതിനിടെ, വിജയ സാധ്യത ഇല്ലാത്ത സീറ്റ് നൽകി ഒതുക്കാൻ ശ്രമിക്കുന്നതായി കെഎസ്‌യു ആരോപണമുന്നയിച്ചു. ഇന്നലെ രാത്രിയിൽ ഡിസിസി ഓഫീസിൽ രൂക്ഷമായ തർക്കമാണ് ഉണ്ടായത്.സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയെ തുടർന്ന് പ്രാദേശിക തലങ്ങളിൽ നേതാക്കളുടെ രാജി തുടരുകയാണ്. ബത്തേരി നെൻമേനിയിൽ നേതാക്കളുടെ കൂട്ടരാജി ഉണ്ടായി. മണ്ഡലം വൈസ് പ്രസിഡണ്ടുമാരും സെക്രട്ടറിയുമാണ് രാജി നൽകിയത്.ALSO READ: കല്ലായിയിൽ കോൺഗ്രസിന് പുതിയ സ്ഥാനാർത്ഥി; വി എം വിനുവിന് പകരം കാളകണ്ടി ബൈജു സ്ഥാനാർത്ഥിയാകുംമണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കെ കെ പ്രേമചന്ദ്രൻ, അഷറഫ് പൈകാടൻ എന്നിവരും സെക്രട്ടറി സുമേഷ് കോളിയാടിയുമാണ് രാജി വച്ച പ്രമുഖ നേതാക്കൾ. ഡിസിസി പ്രസിഡണ്ട് ടി ജെ ഐസക്കിനാണ് ഇവർ രാജി കത്ത് നൽകിയത്. സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങളാണ് തങ്ങളുടെ രാജിക്ക് കാരണമെന്ന് രാജിവെച്ച നേതാക്കൾ അറിയിച്ചു.The post വയനാട് കോൺഗ്രസിൽ സ്ഥാനാർഥി നിർണയ പ്രതിസന്ധി രൂക്ഷം; നേതാക്കളുടെ കൂട്ടരാജി appeared first on Kairali News | Kairali News Live.