കോഴിക്കോട് കോർപ്പറേഷനിൽ ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് ഐക്യ മുന്നണി; വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ നാമനിർദ്ദേശം നൽകിയത് യുഡിഎഫ് നേതാക്കൾക്കൊപ്പം

Wait 5 sec.

കോഴിക്കോട് കോർപ്പറേഷനിലും മറ്റ് പ്രദേശങ്ങളിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫുമായി (United Democratic Front) ഐക്യമുന്നണി രൂപീകരിച്ചതായി റിപ്പോർട്ട്. കോർപ്പറേഷനിലെ വിവിധ വാർഡുകളിൽ സഖ്യമുണ്ടെന്നാണ് വിവരങ്ങൾ. യുഡിഎഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി.ALSO READ: സ്ഥാനാർത്ഥി നിർണയത്തിലെ കല്ലുകടി മാറാതെ യുഡിഎഫും എൻഡിഎയും; നാളെ നാമനിർദ്ദേശപത്രിക സമർപ്പണം അവസാനിക്കുംചെറുവണ്ണൂർ വെസ്റ്റ് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് വെൽഫെയർ പാർട്ടി നേതാവാണ്. വെൽഫെയർ പാർട്ടി വനിതാ നേതാവായ സൗദയാണ് യുഡിഎഫ് സ്വതന്ത്രയായി മത്സരരംഗത്തുള്ളത്. കൊടിയത്തൂരിലും യുഡിഎഫുമായി വെൽഫെയർ പാർട്ടി സഖ്യം സ്ഥാപിച്ചിട്ടുണ്ട്. യുഡിഎഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചത് യുഡിഎഫ് നേതാക്കൾക്കൊപ്പമാണ്.The post കോഴിക്കോട് കോർപ്പറേഷനിൽ ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് ഐക്യ മുന്നണി; വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ നാമനിർദ്ദേശം നൽകിയത് യുഡിഎഫ് നേതാക്കൾക്കൊപ്പം appeared first on Kairali News | Kairali News Live.