സ്ഥാനാർത്ഥി നിർണയത്തിലെ കല്ലുകടി മാറാതെ യുഡിഎഫും എൻഡിഎയും; നാളെ നാമനിർദ്ദേശപത്രിക സമർപ്പണം അവസാനിക്കും

Wait 5 sec.

വീറും വാശിയുമോടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നണികളിൽ. പരാതിരഹിതമായി സ്ഥാനാർത്ഥി നിർണ്ണയം നടത്തിയ എൽഡിഎഫ് പ്രചരണ രംഗത്തും ഇതിനകം മേൽകൈ നേടി കഴിഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിലെ കല്ലുകടി മാറ്റാൻ ആകാതെ പ്രതിസന്ധിയിലാണ് യുഡിഎഫും എൻഡിഎയും. നാളെ നാമനിർദ്ദേശപത്രിക സമർപ്പണം അവസാനിക്കും.തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു തൊട്ടു പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചും തൊട്ടടുത്ത ദിവസം മുതൽ പ്രചരണ രംഗത്ത് സജീവമാകുകയും ചെയ്ത എൽഡിഎഫ് തന്നെയാണ് നാടും നഗരവും എന്ന് വ്യത്യാസമില്ലാതെ മുന്നിട്ടുനിൽക്കുന്നത്. വീടുകൾ കയറി ഇറങ്ങിയുള്ള പ്രചരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ പ്രധാനമായും നടത്തുന്നത്. അതിനൊപ്പം തന്നെ സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് കൺവെൻഷനുകളും പുരോഗമിക്കുന്നു. നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.ALSO READ: ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; മൂന്നു ദിവസം കൊണ്ട് ദർശനം പൂർത്തിയാക്കി മടങ്ങിയത് 3 ലക്ഷത്തിലധികം പേർഅതേസമയം യുഡിഎഫും എൻഡിഎയും സ്ഥാനാർഥി നിർണയത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ കുഴങ്ങുകയാണ്. സ്ഥാനാർത്ഥികളെ നിർണയിച്ച ഇടങ്ങളിൽ വിമത – സ്വതന്ത്ര സ്ഥാനാർത്ഥികൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത വാർഡുകളിൽ ആകട്ടെ സ്ഥാനാർത്ഥികളെ ലഭ്യമാകാത്ത സാഹചര്യവുമാണ്. ഈയാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചരണ രംഗത്ത് സജീവമാകാനുള്ള നിർദ്ദേശമാണ് യുഡിഎഫും നൽകിയിട്ടുള്ളത്. അതേസമയം സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചരണ രംഗത്തും വലിയ തിരിച്ചടിയാണ് ഇരുമുന്നണികളും നേരിടുന്നത്.The post സ്ഥാനാർത്ഥി നിർണയത്തിലെ കല്ലുകടി മാറാതെ യുഡിഎഫും എൻഡിഎയും; നാളെ നാമനിർദ്ദേശപത്രിക സമർപ്പണം അവസാനിക്കും appeared first on Kairali News | Kairali News Live.